ADVERTISEMENT

പഞ്ചസാര കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മുഖത്ത് തേച്ചാൽ സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണെന്നാണ് പറയുകയാണ് വിദഗ്ധർ. പഞ്ചസാര ഉപയോഗിച്ച് കരുവാളിപ്പ്, കറുത്ത പാട് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാണ്. മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര കൊണ്ടുള്ള ചില ബ്യൂട്ടി ടിപ്സ് നമുക്കൊന്ന് പരിചയപ്പെടാം.

പഞ്ചസാരയും നാരങ്ങാ നീരും

എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് പഞ്ചസാര മികച്ചതാണ്. ഇതിനായി ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും തേച്ച് നന്നായി മസാജ് ചെയ്യാം. ഇത് ചര്‍മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കുകയും ചർമത്തിന് നല്ല തിളക്കം നൽകുകയും ചെയ്യും.

തക്കാളിയും പഞ്ചസാരയും

പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന ഒരു സൗന്ദര്യ സംരക്ഷണ വഴിയാണിത്. ഒരു തക്കാളി രണ്ടായി മുറിച്ച് അതിന് മേലെ അൽപം പഞ്ചസാര വിതറി ഇത് സ്‌ക്രബായി മുഖത്ത് പതിയെ മസാജ് ചെയ്യുക. ഇത് ചർമത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുകയും മുഖക്കുരു വരാതെ ഇരിക്കാനും സഹായിക്കും. ഒപ്പം മുഖത്തിന് നല്ല നിറം വർധിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ചുണ്ടിൽ ചെയ്യുന്നത് ചുണ്ടിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും.

തേനും പഞ്ചസാരയും

ചർമത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തേൻ. ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ കാരണം നിങ്ങളുടെ ചർമത്തെ സംരക്ഷിക്കാൻ തേൻ മികച്ച പ്രതിവിധിയാണ്. ഇതിനായി തേനും പഞ്ചസാരയും സമം ചേർത്ത് മുഖത്ത് പുരട്ടുക. തൊലിപ്പുറത്തെ നിർജീവ കോശങ്ങളെ ഉത്തേജിപ്പിക്കാനും, മുഖത്തെ അഴുക്കും പൊടിയും അകറ്റാനും ഇത് ഏറെ സഹായിക്കും.

പാലും പഞ്ചസാരയും

കഴിക്കാനല്ല കേട്ടോ, പാലില്‍ അല്‍പം പഞ്ചസാരയും ചന്ദനപ്പൊടിയും ചേര്‍ത്ത് മുഖം നന്നായി സ്‌ക്രബ് ചെയ്യുക. ഇത് മുഖത്തെ മൃതകോശങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഒപ്പം നല്ല തിളക്കവും കലകളെ അകറ്റുകയും ചെയ്യും.

English Summary:

Unleash Your Inner Glow: Amazing Sugar Face Scrubs for Radiant Skin

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com