‘ഞാൻ അവനൊരു സർപ്രൈസ് നൽകി’, ജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ച് മാളവിക
Mail This Article
ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരമാണ് മാളവിക കൃഷ്ണദാസും പങ്കാളി തേജസ് ജ്യോതിയും. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് ഇരുവരും. അമ്മയാകാൻ പോകുന്ന വിവരമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ താരങ്ങൾ അറിയിച്ചത്.
‘‘ഞാൻ അവനൊരു സർപ്രൈസ് കൊടുത്തു. എനിക്കൊരു സർപ്രൈസ് തിരികെ ലഭിച്ചു.’’ എന്ന കുറിപ്പോടെയാണ് താരങ്ങൾ വിഡിയോ പങ്കുവച്ചത്. അമ്മയും അച്ഛനുമാകാൻ പോകുന്നതിന്റെ സന്തോഷം ഇരുവരും ആഘോഷിക്കുന്നതും വിഡിയോയിലുണ്ട്.
വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഒരുമിച്ചുള്ള യാത്രയുടെ അടുത്ത ഘട്ടം. സന്തോഷത്തോടെ ഇരിക്കൂ. അഭിനന്ദനങ്ങൾ എന്നാണ് പലരും കമന്റ് ചെയ്തത്.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മാളവിക. മഴവില്‍ മനോരമയിലെ നായിക നായകൻ എന്ന പരിപാടിയിലൂടെ മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്.