ഗ്ലാമറസ് ലുക്കിൽ നടാഷ പൂനവാല, പെയർ ചെയ്തത് 1.69 ലക്ഷം രൂപയുടെ ബലൂൺ ചെരുപ്പ്!
Mail This Article
സംരംഭകയും സാമൂഹിക പ്രവർത്തകയുമായ നടാഷ പൂനവാലയുടെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റിങ്ങാകുന്നു. സുഹൃത്തിന്റെ പിറന്നാൾ ദിനത്തിലെ ലുക്കാണ് വൈറലാകുന്നത്. നീല നിറത്തിലുള്ള ഗൗണിലാണ് നടാഷ തിളങ്ങിയത്.
Read More: വിവാഹത്തിനിടെ വിതുമ്പി വധു, ‘തട്ടീം മുട്ടീം’ ഫെയിം സാറ വിവാഹിതയായി
ബലൂൺ പോലെ വീർത്തു നിൽക്കുന്ന ഗൗണാണ് സ്റ്റൈൽ ചെയ്തത്. സ്ട്രാപ് ലെസ് ബസ്റ്റിയർ വെൽവറ്റ് വസ്ത്രമാണ് ധരിച്ചത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ നടാഷ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. വളകളും കമ്മലും മോതിരവും ആക്സസറൈസ് ചെയ്തു.
കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത ലാറ്റക്സ് ബലൂണുകൾ ഉൾക്കൊള്ളുന്ന ആന്തൂറിയം ചുവപ്പ് നിറത്തിലുള്ള ബലൂൺ ചെരുപ്പുകളാണ് പെയർ ചെയ്തത്. 1,69,000 രൂപയാണ് ചെരുപ്പിന്റെ വില. സ്പാനിഷ് ലക്ഷ്വറി ബ്രാന്റായ ലോവെയുടെ സ്പ്രിംഗ് സമ്മർ 2023 ശേഖരത്തിൽ നിന്നുള്ളതാണ് ചെരുപ്പ്.
Content Summary: Natasha Poonawalla wore Loewe's Balloon heels to attend a friend's birthday party