ADVERTISEMENT

സൗന്ദര്യ വർധക വസ്തുക്കളെ കുറിച്ചുള്ള നിരവധി വിവരങ്ങൾ ഇന്റർനെറ്റിൽ ദിനംപ്രതി എത്താറുണ്ട്. ബ്യൂട്ടി ബ്ലോഗർമാരും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരും ഇത്തരത്തിൽ പങ്കുവയ്ക്കുന്ന പലനിർദേശങ്ങളും നിത്യജീവിതത്തിൽ വിശ്വസിച്ച് പരീക്ഷിക്കാൻ സാധിക്കാത്തവയായിരിക്കും. തികച്ചും അശാസ്ത്രീയവും അപകടകരവുമായ രീതിയിൽ ചുണ്ടുകൾ ചുവപ്പിക്കുന്ന ഒരു യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പച്ചമുളക് ഉപയോഗിച്ച് യുവതി ചുണ്ടു ചുവപ്പിക്കുന്നതാണ് വിഡിയോ.

ഡൽഹി സ്വദേശിയായ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ശുഭാംഗി ആനന്ദാണ് പച്ചമുളക് ഉപയോഗിച്ച് ചുണ്ടുകൾ ചുവപ്പിക്കുന്നതിന്റെ വിഡിയോ പങ്കുവച്ചത്. പച്ചമുളക് മുറിച്ച ശേഷം ലിപ്സ്റ്റിക് ഇടുന്നതുപോലെ ചുണ്ടുകളിൽ പുരട്ടുന്നതാണ് വിഡിയോ. എരുവുള്ള പച്ചമുളക് ചുണ്ടിൽ പുരട്ടുന്നതിലൂടെ യുവതിക്ക് പുകച്ചിൽ അനുഭവപ്പെടുന്നുണ്ട്. എങ്കിലും അവർ ഈ പ്രവൃത്തി തുടരുകയാണ്.

പച്ചമുളക് ഉപയോഗിച്ച ശേഷം ചുണ്ടുകളിൽ ശുഭാംഗി ലിപ്ഗ്ലോയും ലിപ്സ്റ്റിക്കും ഇടുന്നുണ്ട്. നിങ്ങൾ ഇത് ചെയ്തുനോക്കുമോ? എന്ന കുറിപ്പോടെയാണ് യുവതി വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. യുവതിയുടെ പ്രവൃത്തിയെ വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. ‘അനുചിതമായ മേക്കപ്പ് രീതി’ എന്നാണ് വിഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്. ‘ശ്രദ്ധനേടാൻ കാണിക്കുന്ന ഇത്തരം വിഡ്ഢിത്തങ്ങളെ പ്രോത്സാഹിപിക്കരുത്’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

English Summary:

Social Media Influencer Slammed for Promoting Unsafe Green Chili Lip Hack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com