സീരിയൽ താരങ്ങളായ ആര്യനും ഷബാനയും വിവാഹിതരാകുന്നു
Mail This Article
പ്രശസ്ത തമിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാനയും വിവാഹിതരാകുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം സമൂഹമാധ്യമത്തിലൂടെയാണ് ആര്യൻ വെളിപ്പെടുത്തിയത്. ഇവർ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു.
മോതിരമണിഞ്ഞ്, കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ആര്യൻ പങ്കുവച്ചത്. ‘അവളുടെ ആത്മാവുമായി പ്രണയത്തിലായി’ എന്നും ഷബാനയെ ടാഗ് ചെയ്തുള്ള ചിത്രത്തിനൊപ്പം കുറിച്ചു. പ്രിയതാരങ്ങൾ വിവാഹിതരാകുന്നതിന്റെ സന്തോഷം ആരാധകരും മറച്ചുവച്ചില്ല. ആശംസകളും സന്തേോഷവും പങ്കുവച്ച് നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിച്ചത്.
സെമ്പരത്തി എന്ന സീരിയലിൽ പാർവതി എന്ന കഥാപാത്രത്തെയാണ് ഷബാന അവതരിപ്പിക്കുന്നത്. ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ആര്യൻ അഭിനയിക്കുന്നത്.
English Summary : Actors Aryan and Shabana announce their relationship with a romantic post