ADVERTISEMENT

ലോകം മുഴുവൻ ഉറ്റുനോക്കുന്ന വിവാഹമാണ് ജൂലൈ12ന് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്ററിൽ നടന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും മൂന്നുദിവസം നീണ്ടു നിൽക്കുന്ന വിവാഹ ആഘോഷങ്ങൾ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇതിനോടകം തന്നെ ചർച്ചയായിരുന്നു. എന്നാലിപ്പോള്‍ വിവാഹത്തിലൂട നീളം നിത അംബാനി കയ്യിൽ പിടിച്ച വിളക്കാണ് ശ്രദ്ധേയമാകുന്നത്. 

ambani-fam1
മാതാപിതാക്കൾക്കൊപ്പം അനന്ത് അംബാനി
ambani-fam1
മാതാപിതാക്കൾക്കൊപ്പം അനന്ത് അംബാനി

അംബാനി കുടുംബത്തിനൊപ്പം മുബൈയിലെ വസതിയായ ആൻഡിലിയയിൽ നിന്ന് വിവാഹവേദിയായ ജിയോ കൺവെൻഷൻ സെന്ററിലേക്കു പുറപ്പെടുന്നതു മുതൽ നിത അംബാനിയുടെ കയ്യിൽ വിളക്കുണ്ട്. ഗണേശ വിഗ്രഹം ആലേഖനം ചെയ്ത രമൺദിവോ വിളക്കാണ് നിതയുടെ കയ്യിലുള്ളത്. പരമ്പരാഗത ഗുജറാത്തി വിവാഹത്തിന്റെ ഭാഗമാണ് ഈ വിളക്ക്. വരന്റെ മാതാവ് ഈ വിളക്ക് കയ്യിൽ പിടിക്കുന്നത്. തുടർന്ന് വിവാഹ വേദിയിലെത്തിയ അനന്തിനെ ഈ വിളക്കുമായി വേദിയിലേക്ക് മുന്നിൽ നടന്ന് ആനയിക്കുന്നതും നിത തന്നെയാണ്.

ambani-fam2
ജിയോ കൺവെൻഷൻ സെന്ററിലെത്തിയ അംബാനി കുടുംബം
ambani-fam2
ജിയോ കൺവെൻഷൻ സെന്ററിലെത്തിയ അംബാനി കുടുംബം

വിളക്കുമായി മുന്‍പിൽ നടക്കുന്ന നിതയ്ക്കു പിന്നാലെ വരനൊപ്പം അംബാനി കുടുംബം വിവാഹവേദിയിലേക്കു നടക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവാഹത്തിലൂടനീളം അംബാനിക്കുടുംബത്തെ നയിക്കുന്നത് നിതയാണ്. നിതയ്ക്ക് തൊട്ടുപിറകിലായി വരനൊപ്പം പിതാവ് മുകേഷ് അംബാനി, സഹോദരൻ ആകാശ് അംബാനി, സഹോദരി ഇഷ അംബാനി, ആകാശിന്റെ ഭാര്യ ശ്ലോക അംബാനി, ഇഷയുടെ ഭർത്താവ് ആനന്ദ് പിരമൽ എന്നിവരെയും കാണാം.

mehandi-2
നിത അംബാനിയുടെ മെഹന്ദി അണിഞ്ഞ കൈകൾ
mehandi-2
നിത അംബാനിയുടെ മെഹന്ദി അണിഞ്ഞ കൈകൾ

വിവാഹത്തോടനുബന്ധിച്ച് നിത അംബാനിയുടെ കയ്യിലെ മെഹന്ദിയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. കൈകളിലണിഞ്ഞ മെഹന്ദിയിൽ രാധാ–കൃഷ്ണ ആർട്ടിനൊപ്പം അംബാനി കുടുംബത്തിലെ എല്ലാവരുടെയും പേരുകൾ നിത അംബാനി ചേർത്തിരുന്നു. 

ജൂലൈ12 മുതൽ മൂന്നു ദിവസമാണ് അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ നടക്കുന്നത്. വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ ആഘോഷങ്ങളുടെ ഭാഗമാകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com