മലേഷ്യയിലും ഗൾഫിലും തൊഴിലവസരമൊരുക്കി നോർക്ക; പ്രവാസി നിയമസഹായ പദ്ധതിയിൽ കൺസൽറ്റന്റാകാം

Mail This Article
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് ലീഗൽ കൺസൽറ്റന്റുമാരെ നിയമിക്കുന്നു. സൗദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വാലലംപുർ), ബഹ്‌റൈൻ (മനാമ) എന്നിവിടങ്ങളിലാണ് ഒഴിവ്. കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും അഭിഭാഷകനായി 2 വർഷ ജോലി പരിചയം വേണം. www.norkaroots.org വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളും ceo.norka@kerala.gov.in എന്ന ഇമെയിലിൽ സെപ്റ്റംബര്‍ 20 നകം അയയ്ക്കണം. www.nifl.norkaroots.org; www.lokakeralamonline.kerala.gov.in