സൗദിയിൽ നഴ്സ് അവസരം; അഭിമുഖം എറണാകുളത്ത്, ഒാൺലൈനായി അപേക്ഷിക്കാം
Mail This Article
സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ വനിതകൾക്കു സ്റ്റാഫ് നഴ്സ് ആകാം. നോർക്ക റൂട്സ് മുഖേനയാണു നിയമനം.
∙ഒഴിവുള്ള വകുപ്പുകൾ: ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം, ജനറൽ നഴ്സിങ്, ഐസിയു, മെറ്റേണിറ്റി ജനറൽ, എൻഐസിയു, ഓപ്പറേറ്റിങ് റൂം, പീഡിയാട്രിക് ജനറൽ, പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്, കാത്‌ലാബ്.
∙യോഗ്യത: നഴ്സിങില്‍ ബിഎസ്‌സി/ പോസ്റ്റ് ബിഎസ്‌സി, ബന്ധപ്പെട്ട സ്പെഷ്യൽറ്റികളില്‍ 2 വർഷ പരിചയവും.
സിവിയും വിദ്യാഭ്യാസം, പരിചയ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളുമായി www.nifl.norkaroots.org, www.norkaroots.orgഎന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് നവംബര്‍ 5 നകം അപേക്ഷിക്കണം.
അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളത്ത് നടക്കും.
സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസ്സിഫിക്കേഷന്‍ (മുമാരിസ്+ വഴി) യോഗ്യതയും നേടിയിരിക്കണം. അപേക്ഷ അയയ്ക്കുന്ന അവസാന തീയതിക്കു മുന്‍പ് സർട്ടിഫിക്കറ്റുകള്‍ ഡേറ്റ ഫ്ലോ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കിൽ ലഭ്യമായ രസീതോ ഹാജരാക്കണം. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ റജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും വേണം. അഭിമുഖ സമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കണം.