കായിക താരങ്ങൾക്ക് ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ അവസരം, സ്ത്രീകൾക്കും അപേക്ഷിക്കാം

Mail This Article
കബഡി, ഫുട്ബോൾ, സ്വിമ്മിങ്… ഇവയിലേതിലെങ്കിലും മികവ് തെളിയിച്ച കായിക താരങ്ങളാണോ നിങ്ങൾ? എങ്കിൽ അവസരം ഇതാ ഇവിടെയുണ്ട്! ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ133കോൺസ്‌റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് കായികതാരങ്ങൾക്ക് അവസരമുള്ളത്.
ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്–നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. സ്ത്രീകൾക്കും അവസരം. ഏപ്രിൽ2വരെ ഓൺലൈനായി അപേക്ഷിക്കാം.
∙കായിക ഇനങ്ങൾ: ബോക്സിങ്, റസ്‌ലിങ്, കബഡി, ആർച്ചറി, സ്പോർട്സ് ഷൂട്ടിങ്, അത്‌ലറ്റിക്സ്, ഫുട്ബോൾ, വെയ്റ്റ് ലിഫ്റ്റിങ്, കയാക്കിങ്, കനോയിങ്, റോവിങ്, സ്വിമ്മിങ്, ഹോക്കി, ജിംനാസ്റ്റിക്സ്, പവർ ലിഫ്റ്റിങ്, സൈക്ലിങ്, യോഗാസന, ബാസ്കറ്റ് ബോൾ തുടങ്ങിയവ. പ്രായം: 18–23. ശമ്പളം: 21,700–69,100രൂപ. മറ്റ് ആനുകൂല്യങ്ങളും.
അപേക്ഷാഫീസ്: 100രൂപ. (സ്ത്രീകൾക്കും വിമുക്ത ഭടന്മാർക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല) അപേക്ഷാഫോം, യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://recruitment.itbpolice.nic.in
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..