അഗ്നിവീർ വിജ്ഞാപനമായി; പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതക്കാർക്ക് നേവിയിൽ അവസരം

Mail This Article
ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ വിജ്ഞാപനമായി. അഗ്നിവീർ (എസ്എസ്ആർ), അഗ്നിവീർ (മെട്രിക്) റിക്രൂട്മെന്റുകളിലായി അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കുമാണ് അവസരം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
2/2025, 1/2026, 2/2026 എന്നീ മൂന്നു ബാച്ചുകളിലേക്കാണു പ്രവേശനം. നാലു വർഷത്തേക്കാണു നിയമനം. തുടർന്ന് സെയ്‌ലർ തസ്തികയിൽ റഗുലർ നിയമനത്തിനുള്ള അവസരവുമുണ്ട്. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത:
∙എസ്എസ്ആർ റിക്രൂട്: മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഒാട്ടമൊബീൽസ്/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഐടി) അല്ലെങ്കിൽ മാത്‌സും ഫിസിക്സും പഠിച്ച് 50% മാർക്കോടെ രണ്ടു വർഷ വൊക്കേഷനൽ കോഴ്സ് ജയം.
∙മെട്രിക് റിക്രൂട്: 50% മാർക്കോടെ പത്താം ക്ലാസ് ജയം.
2024-25 അക്കാദമിക് വർഷത്തെ ബോർഡ് എക്സാം എഴുതുന്നവർക്കും അപേക്ഷിക്കാം.
പ്രായം: 2/2025 ബാച്ച്: 2004 സെപ്റ്റംബർ 1നും 2008 ഫെബ്രുവരി 29 നും മധ്യേ ജനിച്ചവർ.
∙1/2026 ബാച്ച്: 2005 ഫെബ്രുവരി 1നും 2008 ജൂലൈ 31 നും മധ്യേ ജനിച്ചവർ.
∙2/ 2026 ബാച്ച്: 2005 ജൂലൈ 1നും 2008 ഡിസംബർ 31 നും മധ്യേ ജനിച്ചവർ.
∙തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റ് (INET) ഉണ്ടായിരിക്കും. ഇതു മേയ് മാസത്തിൽ കംപ്യൂട്ടർ ബേസ്ഡ് ഒാൺലൈൻ ടെസ്റ്റായാണു നടത്തുക. ഇതിൽ ജയിക്കുന്നവർക്കു രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (പിഎഫ്ടി), എഴുത്തു പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണു രണ്ടാം ഘട്ടം. പിഎഫ്ടി പാസാകുന്നവർക്കേ തുടർന്നുള്ളവയിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും:
∙പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കി.മീ ഒാട്ടം, 20 സ്ക്വാറ്റ്സ്, 15 പുഷ്- അപ്സ്, 15 Bent Knee Sit-ups.
∙സ്ത്രീകൾ: 8 മിനിറ്റിൽ 1.6 കി.മീ ഒാട്ടം, 15 സ്ക്വാറ്റ്സ്, 10 പുഷ്- അപ്സ്, 10 Bent Knee Sit-ups.
∙ശാരീരികയോഗ്യത: ഉയരം-157 സെ.മീ.
കാഴ്ചശക്തി
Uncorrected Vision Corrected Vision Colour Perception
6/12, 6/12 6/6, 6/6 CP PASS
∙ഫീസ്: 550 രൂപ+18% ജിഎസ്ടി. ഒാൺലൈനായി ഫീസ് അടയ്ക്കാം.
∙പരിശീലനം: അഗ്നിവീർ 02/2025 ബാച്ചുകാർക്ക് സെപ്റ്റംബറിലും, 01/2026 ബാച്ചുകാർക്ക് 2026 ഫെബ്രുവരിയിലും, 02/2026 ബാച്ചുകാർക്ക് ജൂലൈയിലും ഒഡിഷയിലെ ഐഎൻഎസ് ചിൽകയിൽ പരിശീലനം ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in സന്ദർശിക്കുക.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..