പൊലീസ് കോൺസ്റ്റബിൾ, കമ്പനി/ബോർഡ് അസിസ്റ്റന്റ്, എൽഡിസി; പിഎസ്സി നിയമനങ്ങൾ ഇതുവരെ

Mail This Article
പൊലീസ് കോൺസ്റ്റബിൾ തിരുവനന്തപുരം: 43 നിയമനംകൂടി
തിരുവനന്തപുരം (എസ്എപി) ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽനിന്ന് 43 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. 32 പുതിയ ഒഴിവിലും 11 എൻജെഡി ഒഴിവിലുമായിരിക്കും നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 229 എത്തും.
∙നിയമനനില: ഓപ്പൺ മെറിറ്റ്–201, ഈഴവ–208, എസ്‌സി–446, എസ്ടി–സപ്ലിമെന്ററി 19, മുസ്‌ലിം–326, എൽസി/എഐ–239, ഒബിസി–195, വിശ്വകർമ–205, എസ്ഐയുസി നാടാർ–194, ഹിന്ദു നാടാർ–183, എസ്‌സിസിസി–849, ധീവര–221.
കമ്പനി/ബോർഡ് അസിസ്റ്റന്റ്: 22 നിയമനംകൂടി
കെഎസ്എഫ്ഇ/കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് 22 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. കെഎസ്എഫ്ഇയിലെ 15 എൻജെഡി ഒഴിവിലും ലാൻഡ് ഡവലപ്മെന്റ് കോർപറേഷനിലെ 7 എൻജെഡി ഒഴിവിലുമാണു നിയമനം. ഇതോടെ ആകെ നിയമന ശുപാർശ 1161 എത്തും.
∙നിയമനനില: ഓപ്പൺ മെറിറ്റ്–953, ഈഴവ–950, എസ്‌സി–സപ്ലിമെന്ററി 24, എസ്ടി–സപ്ലിമെന്ററി 21, മുസ്‌ലിം–1411, എൽസി/എഐ–3143, ഒബിസി–953, വിശ്വകർമ–977, എസ്ഐയുസി നാടാർ–1398, എസ്‌സിസിസി–3614, ധീവര–1343, ഹിന്ദു നാടാർ–2725. ഭിന്നശേഷി: എൽവി–സപ്ലമെന്ററി 12, എച്ച്ഐ–സപ്ലിമെന്ററി 25, എൽഡി/സിപി–സപ്ലിമെന്ററി 11.
LDC എറണാകുളം: 22 നിയമനംകൂടി
എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് 22 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. ഇതോടെ ഈ ലിസ്റ്റിലെ നിയമന ശുപാർശ 971 ആകും.
∙നിയമനനില: ഓപ്പൺ മെറിറ്റ്–660, ഈഴവ–668, എസ്‌സി–സപ്ലിമെന്ററി 28, എസ്ടി–സപ്ലിമെന്ററി 25, മുസ്‌ലിം–991, എൽസി/എഐ–877, ഒബിസി–662, വിശ്വകർമ–696, എസ്ഐയുസി നാടാർ–706, എസ്‌സിസിസി–സപ്ലിമെന്ററി 3, ധീവര–642, ഹിന്ദു നാടാർ–സപ്ലിമെന്ററി 5. ഭിന്നശേഷി: എൽവി–9, എച്ച്ഐ–10, എൽഡി/സിപി–7.
എൽഡി ടൈപ്പിസ്റ്റ്: 8 നിയമനംകൂടി
കമ്പനി/കോർപറേഷൻ/ബോർഡ് എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിൽനിന്ന് 8 പേർക്കുകൂടി ഉടൻ നിയമനം ലഭിക്കും. എൻജെഡി ഒഴിവിലാണിത്. ഇതോടെ ആകെ നിയമന ശുപാർശ 88 എത്തും.
∙നിയമനനില: ഓപ്പൺ മെറിറ്റ്–106, ഇഡബ്ല്യുഎസ്–131, ഈഴവ–118, എസ്‌സി–501, എസ്ടി–സപ്ലിമെന്ററി 5, മുസ്‌ലിം–113, എസ്‌സിസിസി–സപ്ലിമെന്ററി 2.