Activate your premium subscription today
ആഭ്യന്തര, വിദേശതലങ്ങളിൽ നിന്ന് ആഞ്ഞടിച്ച വെല്ലുവിളികളുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും കനത്ത വീഴ്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 84.93 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ചയിലായി. രാജ്യാന്തരതലത്തിൽ ഡോളർ ശക്തമാകുന്നതിന് പുറമേ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയതുമാണ് രൂപയെ നോവിച്ചത്.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് യുഎഇ. ആ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ ഇറക്കുമതി നവംബറിൽ രേഖപ്പെടുത്തിയത് 109.57% വർധന.
സ്വർണം ഇറക്കുമതി കൂടുന്നത് കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും തിരിച്ചടിയാണ്. ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടുമെന്നതാണ് കാരണം. നവംബറിൽ ഇന്ത്യയുടെ മൊത്തം വാണിജ്യാധിഷ്ഠിത കയറ്റുമതി വരുമാനം 4.9% താഴ്ന്ന് 3,211 കോടി ഡോളറായിരുന്നു. ഇറക്കുമതി 27% കുതിച്ച് 6,995 കോടി ഡോളറായി. അതായത്, 3,784 കോടി രൂപയുടെ വ്യാപാരക്കമ്മി
കേരളത്തിൽ സ്വർണവിലയിൽ ഇന്ന് നേരിയ വർധന. നാളെ പുറത്തുവരുന്ന യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയത്തിലേക്കാണ് ഏവരുടെയും ഉറ്റുനോട്ടം. നവംബറിൽ മാത്രം ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ 331% മുന്നേറ്റമുണ്ടായി.
കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകളും കൽപ്പറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ സംയോജിതമായി നാളെ 20,325 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,255 കോടി രൂപയുടെ വായ്പയാണ് കേരളമെടുക്കുന്നത്. ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും മികച്ച പലിശ വരുമാനം നേടാനും വ്യക്തികൾക്കും അവസരമുണ്ട്.
ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്. ഇന്ത്യയിലേക്ക് റഷ്യ കഴിഞ്ഞാൽ ഏറ്റവുമധികം എണ്ണ എത്തിക്കുന്നത് ഇറാക്ക് ആണ്.
കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന് പേര് കേട്ട ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തെ ആഗോളതലത്തിലെ പ്രമുഖരായ സർക്കിൾ ഇന്റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവെച്ചു. അബുദാബി ഏറ്റവും വലിയ ഫിനാൻഷ്യൽ ഇവന്റായ ഫിനാൻസ് വീക്കിൽ (ADFW) വെച്ച നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ
എങ്ങോട്ടാണ് ഇനി സ്വർണവിലയുടെ സഞ്ചാരം? ഇനി കുറയാനാണോ അതോ കൂടാനാണോ സാധ്യത? ആഭരണപ്രിയരും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണം വാങ്ങാൻ ശ്രമിക്കുന്നവരും നിക്ഷേപമായി പൊന്നിനെ കാണുന്നവരും ഉന്നയിക്കുന്ന ചോദ്യം.
ന്യൂഡൽഹി∙ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ ഇനി പോക്കറ്റ് കീറാതെ ഭക്ഷണം കഴിക്കാൻ വഴിതുറക്കുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഭക്ഷണം വിളമ്പുന്ന ‘ഉഡാൻ യാത്രി കഫേ’ വിമാനത്താവളങ്ങളിൽ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു പറഞ്ഞു. ആദ്യ കഫേ കൊൽക്കത്ത
Results 1-10 of 970