Activate your premium subscription today
Saturday, Apr 19, 2025
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ(എന്‍ബിഎഫ്സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രേഖപ്പെടുത്തുന്നത് മികച്ച വളര്‍ച്ച. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ മൊത്തം വരുമാനത്തില്‍ 12% വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ
ജോലി സാഹചര്യങ്ങൾ മാറിയതോടെ കുടുംബവും ജോലിയും ഒരുപോലെ കൊണ്ടുപോകാൻ പാടുപെടുന്നവർ ഏറെയുണ്ട്. സാധാരണ ജോലിക്കാരുടെ അവസ്ഥ ഇതാണെങ്കിൽ പ്രതിദിനം കോടിക്കണക്കിന് രൂപയുടെ ബിസിനസ് ചെയ്യുന്ന അംബാനി കുടുംബം ജോലിയും തൊഴിലും എങ്ങനെ ബാലൻസ് ചെയ്യുന്നു എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമായി
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് അസമിൽ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പും സമാനതുകയുടെ നിക്ഷേപം അസമിന് പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ ആഗോള ഫ്യൂച്ചർ ബ്രാൻഡ് സൂചികയിൽ റിലയൻസ് ഇൻഡസ്ട്രീസിന് രണ്ടാം സ്ഥാനം. ആപ്പിൾ, നൈക്കി, വാൾട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, ഇന്റൽ, ടൊയോട്ട തുടങ്ങിയ വമ്പൻമാരെ പിന്തള്ളിയാണ് റിലയൻസ് രണ്ടാം സ്ഥാനത്തെത്തിയത്.
കൃഷ്ണ ഗോദാവരി ബേസിൻ എണ്ണപ്പാടത്തിലെ പ്രകൃതിവാതക ഖനനവുമായി ബന്ധപ്പെട്ടു റിലയൻസ് ഇൻഡസ്ട്രീസിനു നഷ്ടപരിഹാരം നൽകാനുള്ള തർക്ക പരിഹാരക്കോടതിയുടെ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കി. കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിച്ചാണു 1.729 ബില്യൻ ഡോളർ (14,973 കോടി രൂപ) നഷ്ടപരിഹാരം നൽകാനുള്ള വിധി ജസ്റ്റിസുമാരായ രേഖാ പാലി, സൗരഭ് ബാനർജി എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്.
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്.
ഡിമാൻഡ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രമുഖ കമ്പനികളെല്ലാം കുംഭ മേളയിൽ പങ്കെടുത്ത് ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഡാബർ, പെപ്സികോ, ഐടിസി, റിലയൻസ്, റെക്കിറ്റ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ബ്രാൻഡ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി സ്റ്റാളുകളും വിശ്രമ ക്യാമ്പുകളും കുംഭ മേളയോടനുബന്ധിച്ച്
മുംബൈ∙ കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അറ്റാദായത്തിൽ 7.4% വർധന രേഖപ്പെടുത്തി. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ൽ വിഭാഗങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. റിലയൻസ് ജിയോയുടെ അറ്റാദായത്തിൽ 24% വർധനയുണ്ടായി. മൊത്ത അറ്റാദായം 18,540 കോടി രൂപയാണ്.
പരാജയത്തിന്റെ കയ്പറിഞ്ഞിരിക്കെ വ്യവസായത്തെ വീണ്ടും കുതിപ്പിലേക്കു നയിച്ച മികവിനെ അനിൽ അംബാനി വിശേഷിപ്പിച്ചത് ‘അൻമോൽ ഇഫക്ട്’ എന്നാണ്. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ധീരുഭായ് അംബാനിയുടെ കൊച്ചുമകനും അനിൽ അംബാനിയുടെ മകനുമായ ജയ് അൻമോൽ അംബാനിയാണ് റിലയൻസ് ഗ്രൂപ്പിന്റെ കരുത്തായി മാറിയ ആ ‘ഇഫക്ട്’. ധീരുഭായ് സ്വപ്രയത്നത്താൽ പടുത്തുയർത്തുകയും മക്കളായ മുകേഷിനും അനിലിനും കൈമാറുകയും ചെയ്ത ബിസിനസ് സാമ്രാജ്യത്തിലെ അച്ഛന്റെ പങ്ക് കൈവിട്ടുപോകുമെന്ന തരത്തിൽ കടക്കെണിയിലേക്കു കൂപ്പുകുത്തിയിരിക്കേയാണ് അൻമോൽ കമ്പനിയെ നയിക്കാനെത്തുന്നത്. റിലയൻസ് മ്യൂച്വൽ ഫണ്ട് കമ്പനിയിലെ ഇന്റേൺഷിപ്പാണ് അൻമോലിന്റെ ബിസിനസ് ജീവിതത്തിന്റെ തുടക്കം. 18-ാം വയസ്സിൽ തുടങ്ങിയ ആ യാത്ര അദ്ദേഹത്തിന് ഒരുപാട് ഗുണപാഠങ്ങൾ നൽകി, ഒപ്പം സ്ഥാനമാനങ്ങളും. തുടർന്നുള്ള 5 വർഷത്തിനിടെ, കമ്പനിയുടെ പ്രവർത്തനരീതികൾ, സാമ്പത്തികാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം അൻമോൽ കൃത്യമായി മനസ്സിലാക്കി.
Results 1-10 of 219
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.