Activate your premium subscription today
‘വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ബന്ധം വേർപ്പെടുത്തിയ...’ തന്റേതല്ലാത്ത കാരണത്താൽ എന്നു തുടങ്ങുന്ന മാട്രിമോണിയൽ പുനർവിവാഹ പരസ്യങ്ങളിൽ ഇത്തരം വാചകങ്ങൾ പലപ്പോഴും കാണാറുണ്ട്. വിവാഹം കഴിച്ചാൽ എതാനും നാളുകൾക്കകം മാത്രമാണ് വേർപിരിയലുകളെന്ന് ഇതുകണ്ട് കരുതരുത്. നല്ലപ്രായത്തിൽ വിവാഹം കഴിച്ചവർ പോലും വയസ്സാംകാലത്ത് വിവാഹമോചനം (ഡിവോഴ്സ്) തേടി ഇറങ്ങുന്ന കാലമാണിത്. 29 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ പരസ്യമായി വേർപിരിയൽ പ്രഖ്യാപിച്ച സംഗീതജ്ഞൻ എ.ആർ. റഹ്മാൻ–സൈറാബാനുവിന്റെയും മാത്രം കാര്യമല്ലിത്. സെലിബ്രിറ്റി ദമ്പതികളുടെ വിവാഹമോചനം മാധ്യമങ്ങളിലൂടെ ചർച്ചയാവുമ്പോൾ എത്രയോ സാധാരണക്കാർ കുടുംബകോടതികളിൽ നിന്നിറങ്ങി രണ്ടുവഴിക്ക് മടങ്ങുന്നു. വിവാഹിതരായി ഇരുപതും മുപ്പതും വര്‍ഷം ഒന്നിച്ചു കഴിഞ്ഞ ശേഷം അൻപതും അറുപതും വയസ്സെത്തുമ്പോൾ എന്തിനാവും ആളുകൾ വേർപിരിയുന്നത്? നമ്മുടെ നാട്ടിൽ ഇപ്പോൾ തുടക്കമിട്ടിരിക്കുന്ന ഈ വേർപിരിയലുകൾ പാശ്ചാത്യനാടുകളിൽ പതിവായി മാറിയിട്ട് കാലമേറെയായി. ഇതേത്തുടർന്ന് ഒട്ടേറെ പഠനങ്ങളും അവിടെ നടന്നു. ജീവിതസായന്തനകാലത്തെ വേർപിരിയലിന് പാശ്ചാത്യർ ഒരു പേരിട്ടിട്ടുണ്ട്– ഗ്രേ ഡിവോഴ്സ്. തലമുടി നരയ്ക്കുന്ന കാലത്ത് തലയ്ക്കുള്ളിൽ തോന്നുന്ന ചിന്തയെന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. നീണ്ട നാളത്തെ വൈവാഹിക ജീവിതത്തിന് ശേഷം കോടതി മുറികളിൽ സെലിബ്രിറ്റികൾ ‘ബൈ’ പറയുന്ന അതേസമയത്തു തന്നെയാണ് ഇന്ത്യയിലും ഗ്രേ ഡിവോഴ്സ് ചർച്ചയ്ക്കെടുക്കുന്നത്. എന്നാൽ സാധാരണക്കാരായ ആളുകളും ഇതുപോലെ ഡിവോഴ്സിനായി കോടതിയിൽ പോകുന്നുണ്ടോ? എന്താവും അതിനുള്ള പ്രധാന കാരണങ്ങൾ? കുടുംബ കോടതികളിൽ കേസുകള്‍ വാദിക്കുന്ന അഭിഭാഷകർ, ഫാമിലി കൗൺസിലർമാർ തുടങ്ങിയവർക്ക് ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്?
വിവാഹമോചനവുമായി ബന്ധപ്പെട്ട് ഐശ്വര്യ രജനികാന്തും ധനുഷും ഇന്ന് ചെന്നൈ കുടുംബ കോടതിയിൽ ഹാജരായി. കോടതി നടപടികളിൽ ഇരുവരും വിവാഹമോചനവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചു. ഇതനുസരിച്ച് ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചന ഹർജിയിൽ നവംബർ 27ന് അന്തിമ വിധി വരും.
ചെന്നൈ∙ സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദനാ ഷാ പ്രസ്താവനയിൽ പറഞ്ഞു. ‘‘വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ എ.ആർ.റഹ്മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്.’’ – വന്ദനാ ഷാ പറഞ്ഞു.
ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും റൊമാന്റിക് ഹീറോസില്‍ പ്രഥമ ഗണനീയനായിരുന്നു കമല്ഹാസൻ. മൂന്നാംപിറയിലും മദനോത്സവത്തിലുമൊക്കെ ജീവിതത്തിലെന്ന പോലെ എത്ര തന്മയത്വമായാണ് കമല്‍ എന്ന പ്രണയനായകന് അഭിനയിച്ചത്. കമലിന്റെ മനസില്‍ എന്നും പ്രണയമുണ്ടായിരുന്നു.
നടന് ബാലയുടെ വിവാഹത്തിന് പിന്നാലെ വിഡിയോ പങ്കുവച്ച് മുന്‍ ഭാര്യ എലിസബത്ത്. കേൾക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിക്കാന്‍ താല്പര്യമില്ലെന്നും വിഷമമുണ്ടെന്നും എലിസബത്ത് പറയുന്നു. ഒരു സന്തോഷ കാര്യം പങ്കുവയ്ക്കാനാണ് താൻ ഇപ്പോൾ വിഡിയോയിൽ കൂടി എത്തിയതെന്നും എലിസബത്ത് വ്യക്തമാക്കി. ‘‘കുറേ
ബാല വീണ്ടും വിവാഹിതനായതിനു പിന്നാലെ നടന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഈ കുറിപ്പിലുണ്ട്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്.
ഇംഗ്ലിഷ് ഫുട്ബോൾ താരം കൈൽ വാക്കറും ഭാര്യ ആനി കിൽനറും വേർപിരിയലിന്റെ വക്കിൽ. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരത്തിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആനി കിൽനർ അപേക്ഷ നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്കും മക്കൾക്കും ജീവിക്കാനായി കൈൽ വാക്കറുടെ സ്വത്തിന്റെ പകുതി വേണമെന്നാണ് ആനിയുടെ ആവശ്യം. കൈൽ വാക്കറിന് മുന്നൂറു കോടിയിലേറെ ആസ്തിയുണ്ടെന്നാണു വിവരം. 2022 ലാണ് കൈൽ വാക്കറും ആനി കിൽനറും വിവാഹിതരായത്.
നടൻ ജയം രവിയും ഭാര്യ ആര്‍തിയും വിവാഹമോചിതരായെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്.നടൻ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹമോചന വാർത്ത പ്രേക്ഷകരെ അറിയിച്ചത്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ വിരാമമായത്. 2009ലായിരുന്നു ആർതിയും ജയം രവിയും തമ്മിലുള്ള വിവാഹം. എന്നാൽ ജയം
തെന്നിന്ത്യൻ താരങ്ങളായ സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന.
തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ കെടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാകുന്നത്. സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി. രാമ റാവു ആണെന്നായിരുന്നു
Results 1-10 of 84