Activate your premium subscription today
തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരള സിലബസ് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ഓൺലൈൻ ട്യൂഷൻ ചാനൽ വഴി ചോർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. സർക്കാർ ജോലിയിലിരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
കൂടൽമാണിക്യം ദേവസ്വം സെക്യൂരിറ്റി ഗാർഡ് (18/2023) സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 17ന് 10.30ന് തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്മെന്റ് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ടു ഹാജരാകണം. സമയപരിധി നീട്ടിനൽകില്ല.
തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ വിവിധ തസ്തികകളിലായി 306 ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.
ഡിപ്പാർട്മെന്റൽ ടെസ്റ്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി സംവിധാനം ഏർപ്പെടുത്താൻ പിഎസ്സി തീരുമാനിച്ചു. സുരക്ഷിതത്വത്തിന്റെ ഭാഗമായുള്ള ഒടിപി സംവിധാനം ഡിസംബർ 1 നു നിലവിൽ വന്നു. ഡിപ്പാർട്മെന്റൽ ടെസ്റ്റ് പ്രൊഫൈലുള്ളവർ ഇതിനകം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും നിലവിൽ ഉപയോഗത്തിലുള്ളതാണോ എന്ന്
38 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 12 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 3 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്തികയിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റും 21 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30.11.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി 1 രാത്രി 12
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?
ഡിസംബറിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്സി പ്രസിദ്ധീകരിച്ചു. ∙ഡിസംബറിലെ പ്രധാന ഇന്റർവ്യൂകൾ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജറി, അസിസ്റ്റന്റ് പ്രഫസർ ഇൻ കമ്യൂണിറ്റി ഡെന്റിസ്ട്രി, അസിസ്റ്റന്റ് പ്രഫസർ ഇൻ പെരിഡോന്റിക്സ്, വാട്ടർ അതോറിറ്റിയിൽ ലീഗൽ അസിസ്റ്റന്റ്,
കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒക്ടോബർ 29നു നടത്തിയ മെയിൻ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയിൽ തെറ്റായ ഉത്തരത്തിനു മാർക്ക് നൽകിയതായി പരാതി. ചോദ്യ കോഡ് എ പ്രകാരം 25–ാം ചോദ്യത്തിനാണ് തെറ്റുത്തരം എഴുതിയവർക്കു മാർക്ക് നൽകുന്നത്. 2011ലെ സെൻസസ് പ്രകാരമുള്ള പ്രസ്താവനകളിൽ ശരിയായത് ഏത് എന്ന
വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ അസാധുവായത് 57,911 അപേക്ഷകൾ. 2025 ജനുവരി 9 മുതൽ 30 വരെ 12 വിഷയങ്ങളിൽ നടക്കുന്ന പരീക്ഷയ്ക്ക് 99,564 പേർ അപേക്ഷ നൽകിയിരുന്നു. ഇതിൽ 41,653 പേരാണു കൺഫർമേഷൻ നൽകിയത്. ഡിസംബർ 26 മുതൽ വിവിധ തീയതികളിൽ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഫുഡ് സേഫ്റ്റി ഒാഫിസർ:
ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക നിയമനവിവാദം വീണ്ടും കോടതിയിലേക്ക്. ഇംഗ്ലിഷിനു സ്ഥിരം അധ്യാപകരെ നിയമിക്കാനുള്ള 2021ലെ ഉത്തരവ് നടപ്പാക്കാൻ തയാറാകാത്ത സർക്കാർ, കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയതോടെയാണു ഉദ്യോഗാർഥികൾ വീണ്ടും കോടതിയെ സമീപിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് നവംബർ 4നു പ്രസിദ്ധീകരിച്ച
Results 1-10 of 1279