Activate your premium subscription today
Friday, Apr 18, 2025
ന്യൂഡൽഹി ∙ നദീതീരങ്ങൾക്കു സമീപം താമസിക്കുന്നവർക്ക് കാൻസർ സാധ്യത കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. വ്യവസായശാലകൾക്കു സമീപത്തുകൂടി കടന്നുവരുന്ന ജലാശയങ്ങളിൽ ഉയർന്ന അളവിൽ കണ്ടുവരുന്ന ലെഡ്, ഇരുമ്പ്, അലുമിനിയം എന്നിവയാണ് ഇതിനു കാരണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനമാണ് തെളിവായി മന്ത്രാലയം പരാമർശിച്ചത്.
മുംബൈ ∙ ബുൽഡാനയിൽ മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോർട്ട് ചെയ്ത 15 ഗ്രാമങ്ങളിൽ ആളുകളുടെ രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലാണെന്ന് ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ (ഐസിഎംആർ) കണ്ടെത്തി. ലോഹാംശം കൂടുതലുള്ള മൂലകം എങ്ങനെയാണ് ഇവരുടെ ശരീരത്തിൽ പ്രവേശിച്ചതെന്നു കണ്ടെത്താനായിട്ടില്ല.
മുംബൈ/ ന്യൂഡൽഹി∙ പുണെയിൽ 111 പേർക്ക് ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിക്കുകയും ഒരു മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടും രോഗ കാരണം വ്യക്തമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. 40 ശതമാനം കേസുകളിൽ മാത്രമേ രോഗാണുവിന്റെ സാന്നിധ്യം പോലും കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളെന്ന് ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ പറഞ്ഞു. ഏഴ് അംഗ കേന്ദ്ര സംഘം പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുണെയിൽ നിന്ന് ശേഖരിച്ച ശുദ്ധജല സാംപിളുകളിൽ ഇ കോളി ബാക്റ്റീരിയ കണ്ടെത്തിയിട്ടുണ്ട്. മലിനജലത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ന്യൂഡൽഹി ∙ കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ പുണെയിൽ 22 പേരിൽ ഗീലൻ ബാ സിൻഡ്രോം (ജിബിഎസ്) എന്ന അപൂർവ നാഡീരോഗം റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. അതിസാരം, വയറുവേദന, കൈകാലുകൾക്ക് ബലഹീനത, പക്ഷാഘാതം തുടങ്ങിയ രോഗലക്ഷണങ്ങളുമായി ദീനനാഥ് മങ്കേഷ്കർ ആശുപത്രി, നവലെ ആശുപത്രി എന്നിവിടങ്ങളിലാണ് രോഗബാധിതരെ പ്രവേശിപ്പിച്ചത്.
ന്യൂഡൽഹി ∙ രാജ്യത്ത് പ്രതിവർഷം ഏകദേശം 15 ലക്ഷം രോഗികൾക്ക് (5.2 %) ശസ്ത്രക്രിയയ്ക്കുശേഷം അണുബാധ ഉണ്ടാകുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഡൽഹി എയിംസ്, മണിപ്പാലിലെ കസ്തൂർബ ആശുപത്രി, മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രി എന്നിവിടങ്ങളിലെ 3,090 രോഗികളെ ഉൾപ്പെടുത്തിയായിരുന്നു പഠനം.
ന്യൂഡൽഹി∙ എച്ച്എംപിവി പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം. എച്ച്എംപി വൈറസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന സന്ദേശങ്ങൾ വ്യാപകമായതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുടെ പ്രതികരണം.
ന്യൂഡൽഹി ∙ വായുമലിനീകരണം കാരണം 2019 ൽ രാജ്യത്ത് 17 ലക്ഷം പേർ മരിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി. ഇവയിൽ 32.5% മരണങ്ങൾക്കും കാരണം ശ്വാസകോശരോഗങ്ങളാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലുണ്ടാകുന്ന ഹൃദ്രോഗം (29.2%), പക്ഷാഘാതം (16.2%), ശ്വാസകോശ അണുബാധ (11.2) തുടങ്ങിയവയും മരണത്തിനു കാരണമാകും.
ന്യൂഡൽഹി∙ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളിൽ ആന്റിബയോട്ടിക്കുകളുടെ ഫലം കുറയുന്നതായി ഐസിഎംആർ പഠനം. രാജ്യത്തെ 39 ആശുപത്രികളിൽ നടത്തിയ പഠനത്തിലാണു രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നെന്നു കണ്ടെത്തിയത്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഇത് ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
ന്യൂഡൽഹി ∙ 2022 ൽ ഡൽഹി എയിംസിനു നേരെ സൈബർ ആക്രമണം നടത്തിയത് ചൈനയിൽ നിന്നുള്ള കമെൽഗ്യാങ് (ChamelGang) എന്ന ഹാക്കിങ് സംഘമാണെന്ന് യുഎസ് സൈബർസുരക്ഷാ കമ്പനിയായ സെന്റിനൽവണിന്റെ റിപ്പോർട്ട്. കാറ്റ്ബി (CatB) എന്ന പേരിലുള്ള റാൻസംവെയർ ഉപയോഗിച്ചായിരുന്നു ആക്രമണം. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി
പാത്രങ്ങളുടെ മൂടി തുറന്നുവച്ച് പാചകം ചെയ്യുന്ന "ഓപ്പൺ ലിഡ് കുക്കിങ്" രീതിക്കെതിരെ മുന്നറിയിപ്പ് നൽകി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷാ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പുറത്തിറക്കിയ ഇന്ത്യക്കാർക്കുള്ള സമീപകാല ഭക്ഷണ മാർഗനിർദ്ദേശങ്ങളിലാണ് ഐസിഎംആർ
Results 1-10 of 79
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.