Activate your premium subscription today
Tuesday, Apr 22, 2025
ഹൈദരാബാദ്∙ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കൊച്ചി∙ കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും ഉൾപ്പെടെയുള്ളവരുടെ വിവാദ ഇടപാടുകളെക്കുറിച്ചുള്ള എസ്എഫ്ഐഒ കുറ്റപത്രത്തിനു പിന്നാലെ മൊഴിപ്പകർപ്പും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇക്കാര്യം ആവശ്യപ്പെട്ട് ഇ.ഡി എറണാകുളം അഡീഷനൽ സെഷൻസ് കോടതിയെ സമീപിച്ചു. നേരത്തെ കുറ്റപത്രത്തിന്റെ പകർപ്പ് കോടതി ഇ.ഡിക്ക് കൈമാറിയിരുന്നു.
ചെന്നൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി റിയൽ എസ്റ്റേറ്റ് കമ്പനി നിയോമാക്സ് ഗ്രൂപ്പിന്റെ 121.8 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് 12–30% തുക തിരികെ ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ആയിരക്കണക്കിനു പേരിൽ നിന്നു കമ്പനി 8,000 കോടിയോളം രൂപ സ്വീകരിച്ചതായും തുടർന്ന് വിവിധ കടലാസ് കമ്പനികളിലേക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലേക്കും വകമാറ്റിയതായും ഇ.ഡി അറിയിച്ചു.
ഹൈദരാബാദ് ∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിനു ശേഷം ഇ.ഡി നടപടി.
ബെംഗളൂരു∙ 50 കോടി രൂപയുടെ വളർത്തുനായയെ വാങ്ങിയെന്ന് അവകാശപ്പെട്ട ഡോഗ് ബ്രീഡർ എസ്.സതീഷിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്. ജെപി നഗറിലെ വീട്ടിലെ റെയ്ഡിൽ നായയുടെ വില സംബന്ധിച്ച പ്രചാരണം വ്യാജമാണെന്ന് ഇ.ഡി കണ്ടെത്തി. നായയെ ഹാജരാക്കാനും കഴിഞ്ഞില്ല.
ന്യൂഡൽഹി ∙ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട് വാധ്രയെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ തുടർച്ചയായ മൂന്നാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
മുംബൈ ∙ നാഷനൽ ഹെറാൾഡ് കേസിലെ ഇ.ഡിക്കെതിരായ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അറസ്റ്റിൽ. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം നൽകിയതിനെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രതിഷേധപരിപാടികൾ നടത്തി. സർക്കാർ രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ന്യൂഡൽഹി ∙ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട് വാധ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നു വീണ്ടും ചോദ്യം ചെയ്യും. 2008 ലെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്നലെ 5 മണിക്കൂറും ചൊവ്വാഴ്ച 6 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പമാണു വാധ്ര ഇ.ഡി ഓഫിസിലെത്തിയത്. ചോദ്യം ചെയ്യൽ തീരുന്നതുവരെ സന്ദർശകരുടെ മുറിയിൽ പ്രിയങ്ക കാത്തിരുന്നു. കേസിൽ വിശദമായ മൊഴി രേഖപ്പെടുത്തുകയാണെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. ഇടപാടിന്റെ വിവിധ രേഖകൾ കൈമാറിയതായി മാധ്യമങ്ങളോടു പറഞ്ഞ വാധ്ര രാഷ്ട്രീയവേട്ടയുടെ ഇരയാണു താനെന്ന് ആവർത്തിച്ചു.
ന്യൂഡൽഹി ∙ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതിയാക്കിയുള്ള നാഷനൽ ഹെറൾഡ് കേസിലെ ഇ.ഡി കുറ്റപത്രം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതികളുടെ ഭാഗമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കള്ളക്കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും ഈ മാസം 30ന് സമർപ്പിച്ചില്ലെങ്കിൽ കേസ് തള്ളി
Results 1-10 of 1960
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.