Activate your premium subscription today
Monday, Apr 21, 2025
കോഴിക്കോട്∙ കുറ്റ്യാടിയിൽ മാതാവിനൊപ്പം കിടന്നിരുന്ന 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. കക്കട്ടിൽ റിയാസിന്റെയും ജസ്ലയുടേയും മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. പൊയിൽ മുക്കിലെ മാതാവിന്റെ വീട്ടിലാണ് ഇന്നു രാവിലെ ഒമ്പതരയോടെ മരണം സംഭവിച്ചത്.
തിരുവനന്തപുരം∙ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവര്‍ത്തകനായ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്.
കൊച്ചി ∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് 3 വയസുകാരി മരിച്ചു. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തു.
വടകര∙ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലത്തിൽ തെളിഞ്ഞതോടെ എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും ജാമ്യം അനുവദിച്ച് കോടതി. 58.53 ഗ്രാം എംഡിഎംഎ പിടിച്ചു എന്ന് ആരോപിച്ച് ജയിലിലടയ്ക്കപ്പെട്ടവർക്കാണ് കോടതി സ്വന്തം ജാമ്യം അനുവദിച്ചത്.
കോഴിക്കോട്∙ നാദാപുരത്ത് വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കല്ലുമ്മലിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. പത്തു പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ വൈകിട്ടാണ് സംഘർഷമുണ്ടായത്.
നരിക്കുനി ∙ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് പൊലീസ് പിടികൂടിയ ചെരിപ്പുകട ഉടമയുടെ വീട്ടിലും പരിശോധന. ഇവിടെനിന്ന് പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. 3 മാസം മുൻപ് പ്രവർത്തനം തുടങ്ങിയ പൂനൂർ റോഡിലെ ഷിക്കാഗോ ഫുട്വെയർ ഷോപ്പിൽ നിന്നു 890 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് കഴിഞ്ഞദിവസം പിടികൂടിയത്. കട
കാസർകോട്∙ജില്ലാ പൊലീസ് മേധാവിയായി നിയമിതനായ വിജയഭാരത് റെഡ്ഡി ചുമതലയേറ്റു. ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിയ പൊലീസ് മേധാവിയെ അഡിഷനൽ എസ്പി പി.ബാലകൃഷ്ണൻനായരുടെ നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു
എടപ്പാൾ ∙ റെയിൽവേ ട്രാക്കിൽ ഇമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടിൽ തിരുവനന്തപുരം പേട്ട പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
തിരുവനന്തപുരം ∙ സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും.
കോട്ടയം ∙ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടി; രക്ഷിക്കാനിറങ്ങിയ എസ്ഐയുമായി യുവാവ് വെള്ളത്തിലേക്കു മുങ്ങി. ഒന്നരയാൾ താഴ്ചയിൽ വെള്ളമുള്ള കിണറ്റിൽനിന്ന് ഒടുവിൽ യുവാവിനെ വാകത്താനം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആന്റണി മൈക്കിൾ സാഹസികമായി രക്ഷപ്പെടുത്തി.
Results 1-10 of 7466
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.