Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. വൈറസ് വകഭേദം കണ്ടെത്തിയത് നിതാന്ത ജാഗ്രതയിലൂടെയാണെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ കോവിഡിലെ ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാകുന്ന ജെംകോവാക്–ഒഎം ബൂസ്റ്റർ ഡോസ് വാക്സീൻ പുറത്തിറക്കി. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ജെനോവ ഫാർമസ്യൂട്ടിക്കൽസാണു വാക്സീൻ നിർമിച്ചത്. ഇതിന് അടിയന്തര ഉപയോഗാനുമതി നേരത്തെ ഡ്രഗ്സ് കൺട്രോളർ നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കോവിഡ്
കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ്ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട് ∙ കോവിഡ് വൈറസ് ഒമിക്രോണിന്റെ ഏറ്റവും പുതിയ 2 വകഭേദങ്ങൾ കേരളത്തിലും കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 25 പേരുടെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് എക്സ് ബിബി 1.16, എക്സ്ബിബി 1.12 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.
കോവിഡ് മരണതാണ്ഡവം ആടിയ കാലമായിരുന്നു 2021ലെ ഡെല്‍റ്റ തരംഗത്തിന്റെ വ്യാപനഘട്ടം. ആശുപത്രിക്ക് മുന്നില്‍ രോഗികളുമായി വരിവരിയായി കാത്തുനിന്ന ആംബുലന്‍സുകളും നിറഞ്ഞു കവിഞ്ഞ ശ്മശാനങ്ങളുമെല്ലാം ഉയര്‍ത്തി വിട്ട ആ ഭീതിനിറഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ ഇന്നും നമ്മുടെ ഉള്ളിലുണ്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ
ഒരിടവേളയ്ക്കു ശേഷം ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. എക്സ്ബിബി 1.16 വകഭേദം മൂലം ഇപ്പോഴുണ്ടായിരിക്കുന്ന ഈ അതിതീവ്ര വ്യാപനത്തെ ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്നത്. ബിഎ.2 വകഭേദത്തിന്റെ സമയത്തുണ്ടായ കോവിഡ് വ്യാപനവുമായിട്ടാണ് നിലവിലെ അവസ്ഥയെ പലരും
ന്യൂഡല്‍ഹി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം
ന്യൂഡൽഹി∙ രാജ്യത്ത് വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും അതുമൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് ഒമിക്രോണ്‍ വകഭേദമായ XBB.1.5 വാക്സീൻ എടുത്തവരെ ബാധിക്കാന്‍ സാധ്യത കൂടുതലാണെന്ന് ന്യൂയോര്‍ക്കിലെ സിറ്റി ഹെല്‍ത്ത് അധികൃതര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ ജനിതക സീക്വന്‍സ് ചെയ്യപ്പെട്ട കോവിഡ് 19 കേസുകളില്‍ 73 ശതമാനവും XBB.1.5 വകഭേദം മൂലമുണ്ടായതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നേ വരെ
വീണ്ടുമൊരു ജനുവരി. 2020 ജനുവരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത്. 2021 ജനുവരിയിൽ കോവിഡിനെതിരെ ഇന്ത്യയിൽ രണ്ടു വാക്സീനുകൾക്ക് അംഗീകാരം നൽകുകയും കുത്തിവയ്പു തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ കോവിഡ് എന്ന പേടി ആളിക്കത്തുകയും കെട്ടടങ്ങുകയും ചെയ്തെന്നു തോന്നിച്ചതു പല തവണ. ആളിക്കത്തലുകളെ നാം കോവിഡ് തരംഗമെന്നും കെട്ടടങ്ങിയിട്ടും തുടർന്ന ജാഗ്രതയെ ന്യൂ നോർമലെന്നുമെല്ലാം വിശേഷിപ്പിച്ചു. ഈ പുതുവർഷ ജനുവരിയിൽ വീണ്ടുമൊരു ആശങ്ക ലോകത്തിന്റെ പല കോണുകളിലായി ഉയരുന്നുണ്ട്. വിശേഷിച്ചും ചൈനയിൽ. കൊറോണവൈറസിന്റെ ആവിർഭാവമുണ്ടായി എന്നു കരുതുന്ന ചൈനയിൽ നിലവിൽ സ്ഥിതി ഗുരുതരമാണോ? ഇതിനിടയിൽ ഇന്ത്യയുടെ സ്ഥിതിയെന്താണ്? ഇന്ത്യയിൽ വീണ്ടുമൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത എത്രത്തോളമുണ്ട്? കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് വിദഗ്ധർ പറയുന്നതിന്റെ കാരണമെന്താണ്? പുതിയൊരു വകഭേദമോ വ്യാപനമോ ഉണ്ടായാൽ തിരിച്ചറിയാൻ ഇന്ത്യയ്ക്കു കഴിയുമോ? കോവിഡിന്റെ യഥാർഥ പോക്ക് എങ്ങോട്ടേക്കാണ്? വിശദമായി പരിശോധിക്കാം.
Results 1-10 of 695