Activate your premium subscription today
തിരുവനന്തപുരം ∙ ക്യൂ ഇല്ലാതെ മദ്യം വിൽക്കാൻ ഇപ്പോഴുള്ള പ്രീമിയം ഷോപ്പുകൾക്കു പുറമേ, ബവ്റിജസ് കോർപറേഷൻ സൂപ്പർ പ്രീമിയം ഷോപ്പുകളും തുടങ്ങുന്നു. സ്വന്തം ബ്രാൻഡ് ആകർഷകമായി പ്രദർശിപ്പിക്കാൻ മദ്യക്കമ്പനികൾക്കു സ്പോൺസർഷിപ്പിലൂടെ അവസരവുമൊരുക്കും. കൊച്ചിയിൽ രണ്ടും തൃശൂർ, കോഴിക്കോട്, കുമരകം എന്നിവിടങ്ങളിൽ ഒന്നും വീതം 5 സൂപ്പർ പ്രീമിയം ഷോപ്പുകൾ 2 മാസത്തിനകം തുടങ്ങും. കോഴിക്കോട്ട് മാളിലും കൊച്ചിയിൽ മെട്രോ സ്റ്റേഷനിലുമാകും ഷോപ്പ്.
കൊച്ചി ∙ മദ്യലഹരിയില് ബവ്റിജസ് കോർപറേഷനിലെ ഔട്ട്ലെറ്റിൽ പൊലീസുകാരന്റെ പരാക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി ഓടാൻ ശ്രമിച്ചതിനു പുറമെ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ജീവനക്കാർ പൊലീസിൽ പരാതി നൽകി.
സംസ്ഥാനത്ത് ഉത്രാടം വരെയുള്ള 9 ദിവസത്തെ ഓണക്കാല മദ്യവിൽപനയിൽ ഇടിവ്. ഉത്രാടം വരെ 700.93 കോടി രൂപയുടെ മദ്യമാണ് ബവ്റിജസ് കോർപറേഷൻ ഒൗട്ട്ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞ വർഷം ഇത് 715.97 കോടിയായിരുന്നു. അതേസമയം, ഇക്കുറി ഉത്രാട ദിനത്തിലെ മദ്യവിൽപനയിൽ ഏകദേശം 4 കോടി രൂപയുടെ വർധനയുണ്ടായി. ഉത്രാടദിനം 124.05 കോടിയുടെ മദ്യം വിറ്റു; 120.28 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വിൽപന.
കോഴിക്കോട്∙ കക്കോടി ബവ്റിജസ് സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ നിന്നു സ്ഥിരമായി മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ. നാലു ദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് യുവാക്കൾ മോഷ്ടിച്ചത്.
വടകര∙ ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ് വ്യാപകം. ചായപ്പൊടി വെള്ളം കലക്കി കുപ്പിയിൽ നിറച്ച് മദ്യമാണെന്ന പേരിൽ വരി നിൽക്കുന്നവർക്ക് വിറ്റാണ് തട്ടിപ്പ്. അളവിൽ കൂടുതൽ മദ്യം വാങ്ങിപ്പോകുന്നവരെ പിന്തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന പണം തട്ടുന്നതും പതിവാണ്. രാത്രി തിരക്കേറിയ ദിവസങ്ങളിലാണ് തട്ടിപ്പ്. നീണ്ട വരിയുടെ പുറകിൽ നിൽക്കുന്നവരെ സമീപിച്ച് നേരത്തേ വാങ്ങിവച്ച മദ്യം വിൽക്കാനുണ്ടെന്നു പറയും. കൃത്യമായ തുക വാങ്ങുന്നതു കൊണ്ട് ആരും സംശയിക്കില്ല. ഈ തട്ടിപ്പ് പതിവാണെങ്കിലും ആളുകളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അമ്പലവയൽ ∙ ബവ്റിജസ് ഔട്ലെറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസ്സൽ നൽകിയ അപേക്ഷയ്ക്ക് യോജ്യമായ കെട്ടിടം ലഭ്യമായാൽ അപേക്ഷ പരിഗണിക്കുമെന്ന് എക്സൈസ് വകുപ്പിന്റെ മറുപടി. വാഴവറ്റ, കാരാപ്പുഴ പ്രദേശത്ത് ബവ്റിജസ് ഒൗട്ട്ലെറ്റ് സ്ഥാപിക്കണെമെന്ന് വാഴവറ്റ തൊട്ടിയിൽ ടി.കെ. പോൾ ആണ്
തിരുവനന്തപുരം∙ പുതുവത്സരത്തലേന്ന് ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്നു ചില്ലറ വിൽപനശാലകളിലൂടെ സംസ്ഥാനത്തു വിറ്റത് 111.04 കോടി രൂപയുടെ മദ്യം. കഴിഞ്ഞ പുതുവത്സരത്തലേന്നിനെ അപേക്ഷിച്ച് 26 ലക്ഷത്തിന്റെ അധികവിൽപന. 2022 ഡിസംബർ 31ന് 93.33 കോടിയുടെ മദ്യം വിറ്റ സ്ഥാനത്ത് ഇത്തവണ 94.54 കോടിയുടെ വിൽപനയാണ്
ചെറുവത്തൂർ ∙ നേതാക്കൾ താക്കീത് നൽകി പൂട്ടിയിട്ട മദ്യവിൽപന കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ ബാനർ. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ മദ്യവിൽപന കേന്ദ്രത്തിനു മുന്നിലാണു ബാനർ കെട്ടിയത്. പാർട്ടി ഗ്രാമമായ വെങ്ങാട്ടെ സഖാക്കൾ എന്ന പേരിൽ സ്ഥാപിച്ച ബാനറിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
തിരുവനന്തപുരം∙ പുതുവത്സര ആഘോഷത്തിന് മലയാളി കുടിച്ചത് 94.54 കോടി രൂപയുടെ മദ്യം. ഞായറാഴ്ച റെക്കോര്ഡ് മദ്യ വില്പനയാണ് ബെവ്കോ നടത്തിയത്. കഴിഞ്ഞ തവണ പുതുവൽസര തലേന്നു വിറ്റത് 93.33 കോടി രൂപയുടെ മദ്യമായിരുന്നു.
ചെറുവത്തൂർ∙പൂട്ടിയിട്ട ചെറുവത്തൂരിലെ മദ്യ വിൽപന കേന്ദ്രത്തിലെ മദ്യത്തിന്റെ സ്റ്റോക്ക് കണക്കാക്കാൻ എത്തിയ എക്സൈസ് – കൺസ്യൂമർ ഫെഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞു. ഇതെ തുടർന്ന് കണക്കെടുക്കാൻ കഴിയാതെ ഉദ്യോഗസ്ഥ സംഘം മടങ്ങി. ഇന്നലെ(18) രാവിലെയോടെയാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ
Results 1-10 of 155