Activate your premium subscription today
ന്യൂഡൽഹി ∙ പുതുവർഷമെത്തുന്നതോടെ സ്മാർട് ഫോണുകളുടെ വില 5 ശതമാനത്തോളം വർധിക്കുമെന്ന് സൂചന. സ്മാർട്ഫോൺ കൂടുതൽ 'സ്മാർട്ടാ'കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. ഫോൺ നിർമാണത്തിനുള്ള ഘടകങ്ങളുടെ വില ഉയരുന്നതും 5ജിയിലേക്ക് പൂർണമായി മാറുന്നതും എഐയുടെ പുത്തൻ പതിപ്പുകളുമെല്ലാം ചേരുന്നതാണ് സ്മാർട്ഫോണിന്റെ വില
ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള
സവാള, തക്കാളി തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ വിലവർധന അടുക്ക ബജറ്റിന്റെ താളംതെറ്റിക്കുക മാത്രമല്ല, നിങ്ങളുടെ ഇഎംഐ ഭാരത്തെയും ബാധിക്കും. ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയ്ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് അഥവാ റീപ്പോനിരക്ക് പരിഷ്കരിക്കാറുള്ളത്.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടർന്നു മാറ്റിവച്ച നിരക്കുവർധന സർക്കാർ നടപ്പാക്കുന്നു. ജനങ്ങൾക്കു നൽകുന്ന വിവിധ സേവനങ്ങളുടെ ഫീസും റോയൽറ്റിയും പിഴയും ഉയർത്താൻ വകുപ്പു സെക്രട്ടറിമാർക്കു പൊതുഭരണവകുപ്പ് വീണ്ടും അനുമതി നൽകി. ഇതനുസരിച്ച് വകുപ്പുകൾ നിരക്കുകൾ വർധിപ്പിച്ചു തുടങ്ങി. അച്ചടി വകുപ്പിന്റെ 39 സേവനങ്ങളുടെ ഫീസ് 10% ഉയർത്തി. ആഭ്യന്തരവകുപ്പിലെ പൊലീസ് സേവനങ്ങളുടെ നിരക്ക് ഏതാനും ആഴ്ച മുൻപു വർധിപ്പിച്ചതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റു വകുപ്പുകളും ഉടൻ നിരക്കുവർധനയിലേക്കു കടക്കും.
കേരളത്തിൽ സ്വർണവില പവന് വൈകാതെ 60,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചേക്കും. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിച്ചതിന്റെ പ്രതിഫലനം ഇന്നും കേരളത്തിലെ വിലയിൽ പ്രതീക്ഷിക്കാമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,758 ഡോളർ എന്ന റെക്കോർഡ് രാജ്യാന്തര വില ഇന്ന് മറികടന്ന് 2,781 ഡോളർ
മൊബൈൽ താരിഫ് വർധന നടപ്പാക്കിയ 3 കമ്പനികളുടെ വരിക്കാരുടെ എണ്ണത്തിൽ കനത്ത ഇടിവ് തുടരുമ്പോഴും ബിഎസ്എൻഎലിന് വൻ കുതിപ്പ്. താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 2 മാസങ്ങളിൽ മാത്രം ബിഎസ്എൻഎലിന് കൂടിയത് 54.64 ലക്ഷം വരിക്കാരാണ്. ഏകദേശം 2 വർഷക്കാലമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎൽ ആണ് ജൂലൈയിലെയും ഓഗസ്റ്റിലെയും കണക്കിൽ കുതിപ്പ് തുടരുന്നത്.
ന്യൂഡൽഹി∙ ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതിക്ക് 2025 ജനുവരിക്കു ശേഷം കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. 2023 ഓഗസ്റ്റിലാണ് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വിപണിയിൽ കാര്യമായ
ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശനിരക്കും ഇടപാടുകാരുടെ ഇഎംഐ ബാധ്യതയും തൽകാലം നിലവിലെ ഉയർന്ന നിരക്കിൽ തന്നെ തുടരും.
നേരത്തേ വില കിലോയ്ക്ക് 10 രൂപവരെയായി കുത്തനെ ഇടിഞ്ഞുനിന്നതു മൂലം നിരവധി പേർ കൃഷി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്തതും ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. ജൂണിലും തക്കാളി വില കിലോയ്ക്ക് 100 രൂപ കടന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.
കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലീറ്ററിന് 35 രൂപ കൂട്ടി. മൂന്നാഴ്ചയ്ക്കിടെ പൊതു വിപണിയിൽ വെളിച്ചെണ്ണയ്ക്ക് 57 രൂപ വർധിച്ചതിനു പിന്നാലെയാണു കേരഫെഡും വില കൂട്ടിയത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു തവണയായി ലീറ്ററിന് 65 രൂപയുടെ വർധനയാണുണ്ടായത്.
Results 1-10 of 335