Activate your premium subscription today
Monday, Apr 21, 2025
ഗൂഡല്ലുർ∙ വിനോദസഞ്ചാരി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരുക്ക്. വടകര വള്ളിയാട് പുതിയ വീട്ടിൽ സാഫിർ(25) ആണ് മരിച്ചത്. സുഹൃത്തായ വള്ളിയാട് സ്വദേശി ആസിഫി(26)ന് ഗുരുതര പരുക്കേറ്റു. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്കു പോകുംവഴി സൂചിമലയിൽ വച്ചാണ് ഇവർക്ക് തേനീച്ചയുടെ കുത്തേറ്റത്. സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലെ കൂറ്റൻ പാറക്കെട്ടിനു സമീപത്തായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ഇവരെ തേനീച്ച ആക്രമിച്ചത്.
ഗൂഡല്ലൂർ ∙ മാർത്തോമാ നഗർ ഈപ്പൻകാട് ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായി. മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് ഇവിടെ കാട്ടാന ഇറങ്ങുന്നത്. മുതുമലയിൽനിന്നു തൊറപ്പള്ളി വഴി രാത്രിയിൽ ഈ പ്രദേശത്ത് എത്തുന്ന കാട്ടാന പുലർച്ചെ സൂര്യോദയത്തിനു ശേഷമാണ് വനത്തിലേക്ക് മടങ്ങുന്നത്. മാർത്തോമാനഗർ മുതൽ തൊറപ്പള്ളി വരെയുള്ള
ഗൂഡല്ലൂർ ∙ കൂനൂരിലെ മാർക്കറ്റിൽ പുലർച്ചെ ഉണ്ടായ വൻ തീ പിടിത്തത്തിൽ 12 കടകൾ കത്തി നശിച്ചു.ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മാർക്കറ്റിൽ തീ പടർന്നത്. ഫയർഫോഴ്സ് 7 മണിക്കൂർ ശ്രമിച്ചാണു തീ നിയന്ത്രിച്ചത്.തീ പടർന്ന ഉടൻ വൈദ്യുതിയും നിലച്ചതോടെ ഫയർഫോഴ്സ് വാഹനങ്ങളിൽ വെള്ളം നിറയ്ക്കാൻ കഴിയാതെ വന്നതായും പരാതി
ഗൂഡല്ലൂർ ∙ ദേവർഷോല മൂന്നാം ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്ത് എത്തിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.
ഗൂഡല്ലൂർ ∙ ചെറിയ പെരുന്നാൾ ആഘോഷിക്കാനെത്തിയ സഞ്ചാരികളുടെ തിരക്കിൽ ഗൂഡല്ലൂരിലും ഊട്ടിയിലും ഗതാഗതം സ്തംഭിച്ചു. നാടുകാണി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ചെക്ക് പോസ്റ്റുകളിൽ തിരച്ചിലും ശക്തമാക്കിയിരുന്നു. തിരക്ക് വർധിച്ചതോടെ ഉദ്യോഗസ്ഥരും പരിശോധന ഒഴിവാക്കി
കൊച്ചി ∙ ആനകൾ വാർത്തകളിൽ നിറയുന്ന സമയമാണ്. നാട്ടിലിറങ്ങുന്ന കാട്ടാനകളും ഇടയുന്ന നാട്ടാനകളും പലപ്പോഴും തലവേദനയാകാറുണ്ട്. ഈ സംഭവങ്ങൾ കൂടി വന്നതോടെ, ക്ഷേത്രോത്സവങ്ങൾക്കായി ‘ഇരിഞ്ഞാടപ്പിള്ളി രാമൻ’ എന്ന റോബട്ടിക് ആനയെ രംഗത്തിറക്കിയിരുന്നു തൃശൂർ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രോൽസവ സമിതി. ഇപ്പോഴിതാ ഇരിഞ്ഞാടപ്പിള്ളി രാമന് ഒരു പിൻഗാമിയുമെത്തിയിരിക്കുന്നു, ‘ശ്രീ ശിവശങ്കര ഹരിഹരൻ’. തമിഴ്നാട്–കേരള അതിർത്തിയിൽ ഗൂഡല്ലൂരിലെ ദേവർഷോല എന്ന സ്ഥലത്ത് മലയാളികൾ നേതൃത്വം നൽകുന്ന ശ്രീ ശങ്കരൻ കോവിലിൽ ശ്രീ ശിവശങ്കര ഹരിഹരൻ എന്ന റോബട്ടിക് ആനയെ നാളെ ‘എഴുന്നെള്ളിക്കും’.
ഗൂഡല്ലൂർ ∙ അരി കയറ്റി വന്ന ലോറി ചുരത്തിൽ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്ക്. ചുങ്കത്തറ സ്വദേശി അനിലിനെ (40) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നു അരി ലോഡുമായി തൃശൂരിലേക്കു പോകുന്ന ലോറി താഴെ നാടുകാണിയിൽ റോഡില്‍ പൂട്ട് കട്ട നിരത്തിയ ഭാഗത്താണു നിയന്ത്രണം നഷ്ടപ്പെട്ട് 40 അടി
ഗൂഡല്ലൂർ ∙ നെല്ലാക്കോട്ട ടൗണിലിറങ്ങിയ കാട്ടാന നാട്ടുകാരെയും യാത്രക്കാരെയും 15 മിനിറ്റോളം ഭീതിയുടെ മുൾമുനയിൽ നിർത്തി. നെല്ലാക്കോട്ട ടൗണിൽ പൊലീസ് സ്റ്റേഷനു സമീപത്തുള്ള റോഡിലൂടെയാണു രാവിലെ 10 മണിയോടെ കാട്ടുകൊമ്പൻ എത്തിയത്. തൈപ്പൂയാഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ തിരക്ക്
ഗൂഡല്ലൂർ ∙ ഊട്ടിക്കടുത്ത് തലൈകുന്തയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെതിരെ ഗുണ്ടാ നിയമപ്രകാരവും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ തലൈകുന്തയിൽ ഗൂഡല്ലൂർ - ഊട്ടി ദേശീയപാത ഉപരോധിച്ചു. തലൈകുന്തയിൽ ബുധനാഴ്ചയാണു യുവാവു ബാലികയെ പീഡിപ്പിച്ചത്. വീടിന് സമീപത്തുള്ള
ഗൂഡല്ലൂർ∙ പൊങ്കൽ ആഘോഷത്തിന് ഊട്ടിയിൽ എത്തിയവരുടെ തിരക്കിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. വിദ്യാലയങ്ങൾക്ക് അവധിയായതിനാൽ തമിഴ്നാട്ടിലെ മറ്റ് ജില്ലകളിൽ നിന്നു സഞ്ചാരികൾ കൂട്ടത്തോടെ ഊട്ടിയിലെത്തി. ഊട്ടിയിൽ തണുപ്പേറിയിട്ടുണ്ട്.
Results 1-10 of 16
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.