ഗൂഡല്ലൂർ ∙ കൂനൂരിലെ മാർക്കറ്റിൽ പുലർച്ചെ ഉണ്ടായ വൻ തീ പിടിത്തത്തിൽ 12 കടകൾ കത്തി നശിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മാർക്കറ്റിൽ തീ പടർന്നത്. ഫയർഫോഴ്സ് 7 മണിക്കൂർ ശ്രമിച്ചാണു തീ നിയന്ത്രിച്ചത്. തീ പടർന്ന ഉടൻ വൈദ്യുതിയും നിലച്ചതോടെ ഫയർഫോഴ്സ് വാഹനങ്ങളിൽ വെള്ളം നിറയ്ക്കാൻ കഴിയാതെ വന്നതായും പരാതി ഉയരുന്നുണ്ട്.
പിന്നീട് ഊട്ടി, കോത്തഗിരി, അറവൻകാട് ഭാഗത്ത് നിന്നും ഫയർഫോഴ്സ് വാഹനങ്ങളെത്തി തീ നിയന്ത്രിച്ചത്. മാർക്കറ്റിലെ പെയ്ന്റ് കടകളിൽ തീ പടർന്നതോടെ തീ നിയന്ത്രണാതീതമായി. കൂനൂർ നഗരസഭയുടെ കീഴിലുള്ള മാർക്കറ്റിൽ 800 കടകളാണ് ഉള്ളത്. കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കൂനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
English Summary:
Gudalur fire devastates Coonoor market, leaving 12 shops destroyed. The extensive fire, which broke out around 1 am, took seven hours for firefighters to extinguish completely.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.