Activate your premium subscription today
വനിതകളുടെ ക്ഷേമം ഉറപ്പാക്കണമെങ്കിൽ വനിതാ മുഖ്യമന്ത്രിതന്നെ വേണമെന്നില്ലെന്ന് കെ.കെ.ശൈലജ എംഎൽഎ. എന്നാൽ, സാഹചര്യം വന്നാൽ വനിതയ്ക്കു മുഖ്യമന്ത്രിയാകാൻ കഴിയുമെന്നും മനോരമ ഹോർത്തൂസിൽ ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന സംവാദത്തിൽ വ്യക്തമാക്കി. എത്രയോ നൂറ്റാണ്ടായി സ്ത്രീകളെ സമൂഹം അടിച്ചമർത്തുകയാണ്. എല്ലാ മതവിഭാഗങ്ങളിലും ആഴത്തിൽ വേരോടിയ ആശയമാണിത്; ഏറ്റക്കുറച്ചിലുകൾ മാത്രമേയുള്ളൂ. ആണിനെപ്പോലെ നന്നായി എന്ന് ഒരിക്കൽ നിയമസഭയിൽ ഒരാൾ പറഞ്ഞപ്പോൾ ‘പെണ്ണിനെന്താ കുഴപ്പം’ എന്നു ചോദിച്ച് എതിർത്തിട്ടുണ്ട്. ആ നിലപാട് തന്നെയാണ് എക്കാലവും.
കോഴിക്കോട്∙ വാക്കുകൾ പറയുമ്പോൾ രാഷ്ട്രീയ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മോശം വാക്കുകൾ പ്രയോഗിച്ചാൽ ക്ഷമ പറയണമെന്നും കെ.കെ. ശൈലജ എംഎൽഎ. മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസിന്റെ രണ്ടാം ദിനം ‘രാഷ്ട്രീയത്തിനുമപ്പുറം’ എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ.
കോട്ടയം ∙ പണമുണ്ടായാൽ മാത്രം പോരാ, വിനിയോഗിക്കാനുള്ള പദ്ധതികളും വേണമെന്നു കെ.കെ.ശൈലജ എംഎൽഎ. കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കോട്ടയം ∙ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം ദൗർഭാഗ്യകരവും സങ്കടകരവുമാണെന്ന് കെ.കെ.ശൈലജ എംഎൽഎ. തനിക്ക് വലിയ അടുപ്പമില്ലെങ്കിലും നവകേരള യാത്രയുൾപ്പെടെ പല കാര്യങ്ങൾക്കും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും മണ്ഡലത്തിന്റെ കാര്യങ്ങൾക്കായി വിളിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
തിരുവനന്തപുരം∙ വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തില്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണത്തിന് തീരുമാനം. അന്വേഷണത്തിനായി തോടന്നൂർ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിലിന്റെ പരാതിയിലാണ് നടപടി. ഇടത് അധ്യാപക സംഘടനാ നേതാവ്
കണ്ണൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിക്കു സമൂഹമാധ്യമങ്ങളിലെ ‘പോരാളി’മാരുടെ ഇടപെടലും കാരണമായെന്ന സിപിഎം വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ വടകരയിൽ തോറ്റതിന്റെ പശ്ചാത്തലത്തിലെന്നു വ്യക്തമാകുന്നു. ശൈലജയുടെ തോൽവിക്കായി സമൂഹമാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകൾ ശ്രമിച്ചുവെന്ന വിവരം സിപിഎമ്മിനു നേരത്തേ കിട്ടിയിരുന്നുവെന്നാണു മനസ്സിലാകുന്നത്.
തിരുവനന്തപുരം∙ വടകരയിൽ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു സംസ്കാരമാണ് കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് നയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വടകര തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം മുതൽ വ്യാജ വാർത്തകൾ നൽകുകയും വ്യക്തിപരമായ രീതിയിൽ സ്ഥാനാർഥിയെ കടന്നാക്രമിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. ടീച്ചറമ്മ എന്ന പേര് പരിഹാസത്തോടെ ഉപയോഗിച്ചാണ് യുഡിഎഫ് പ്രചാരണം തുടങ്ങിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്നു പൊലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന വ്യക്തികളുടെ സിപിഎം ബന്ധം പുറത്ത്. പൊലീസ് ഫോൺ പിടിച്ചെടുത്തു പരിശോധനയ്ക്ക് അയച്ച റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമാണ്.
കണ്ണൂർ∙ കാഫിര്‍ സ്ക്രീൻഷോട്ട് സിപിഎം നേതാവ് കെ.കെ.ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് മുൻ മന്ത്രിയും വടകര ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായിരുന്ന കെ.കെ.ശൈലജ. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടി. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.
കെ.കെ ശൈലജ നിയമസഭയിൽ ന്യൂനപക്ഷ വർഗീയതയെ കുറിച്ച് സംസാരിച്ചപ്പോൾ വാക്കുകൾ നിയന്ത്രിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "ടീച്ചർ പറഞ്ഞു വന്നത് ഷംസീർ ഇക്കാക്കയ്ക്ക് അങ്ങോട്ട് പിടിക്കുന്നില്ല. ടീച്ചറോട് വാക്കുകൾ കൺട്രോൾ
Results 1-10 of 85