Activate your premium subscription today
Monday, Apr 21, 2025
ഇന്ത്യൻ പ്രീമിയർ ലീഗിനെയും പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാക്ക് മാധ്യമപ്രവർത്തകർക്കു തകർപ്പൻ മറുപടി നൽകി ലഹോർ ക്വാലാൻഡേഴ്സ് ടീമിന്റെ ഇംഗ്ലിഷ് താരം സാം ബില്ലിങ്സ്. ഐപിഎലും പാക്ക് സൂപ്പർ ലീഗും തമ്മിൽ താരതമ്യത്തിനു സാധ്യതയില്ലെന്നാണ് ബില്ലിങ്സിന്റെ നിലപാട്. തമാശയായി എന്തെങ്കിലും പറയുമെന്നാണോ കരുതുന്നതെന്നും
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഏറ്റ പരുക്ക് ഗുരുതരമല്ലെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. വേദന കുറവുണ്ടെന്നും വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്നും സഞ്ജു മത്സരശേഷം പറഞ്ഞു. മത്സരത്തിന്റെ 6–ാം ഓവറിലാണ് ബാറ്റ് ചെയ്യുന്നതിനിടെ സഞ്ജുവിന് വാരിയെല്ലിനു വേദന അനുഭവപ്പെട്ടത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായതു പോലുള്ള ത്രില്ലിങ് മത്സരങ്ങൾ പഞ്ചാബ് കിങ്സ് പരിശീലകനെന്ന നിലയിൽ ആഗ്രഹിക്കുന്നില്ലെന്ന് റിക്കി പോണ്ടിങ്. തനിക്ക് ഇപ്പോൾ തന്നെ 50 വയസ്സായെന്നും, ഇത്തരം മത്സരങ്ങൾ ഇനിയും സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനു കരുത്തായി 22 വയസ്സുകാരനായ ഇന്ത്യൻ പേസർ മയങ്ക് യാദവ് ടീമിനൊപ്പം ചേർന്നു. ശനിയാഴ്ച രാജസ്ഥാന് റോയൽസിനെതിരായ മത്സരത്തിൽ മയങ്ക് യാദവ് കളിച്ചേക്കുമെന്നാണു പുറത്തുവരുന്ന വിവരം. മെഗാലേലത്തിനു മുൻപ് താരത്തെ ലക്നൗ നിലനിർത്തിയെങ്കിലും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽ അസ്വസ്ഥനായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലി. ഗ്രൗണ്ടിൽ കെ.എൽ. രാഹുൽ തകർത്തടിച്ച് ഡൽഹിയെ വിജയത്തിലേക്കു നയിക്കുന്നതിനിടെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വിരാട് കോലി പരിശീലകൻ ദിനേഷ് കാർത്തിക്കുമായി
ഗുജറാത്ത് ടൈറ്റൻസിനെതിരായ വമ്പൻ തോൽവിക്കു പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് അടുത്ത തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ സഞ്ജുവിന് വൻ തുക പിഴ ചുമത്തി. ഓവറുകൾ തീർക്കുന്നതു വൈകിയതിന് സഞ്ജു 24 ലക്ഷം രൂപ പിഴയായി അടയ്ക്കേണ്ടി വരും. 58 റൺസ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.
Results 1-6 of 118
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.