Activate your premium subscription today
Saturday, Apr 19, 2025
ഹാമിൽട്ടൻ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയശേഷം ‘പ്രത്യേക യാത്രയയപ്പ്’ നൽകി ചമ്മിയ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിന്, ആ സംഭവത്തിന്റെ പേരിൽ ന്യൂസീലൻഡിലും സമാധാനമില്ല. ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ന്യൂസീലൻഡ്
ദുബായ് ∙ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിന്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ് എന്നിവരെ മറികടന്നാണ് ഗിൽ പുരസ്കാരം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം നടന്ന 5 ഏകദിന മത്സരങ്ങളിൽ നിന്നായി 101.50 ശരാശരിയിൽ 406 റൺസാണ് ഇരുപത്തിയഞ്ചുകാരൻ താരത്തിന്റെ നേട്ടം. ഇത് മൂന്നാം തവണയാണ് ഗിൽ ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഗില്ലാണ് ഒന്നാം സ്ഥാനത്ത്.
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ അസാമാന്യ ഫീൽഡിങ് പ്രകടനവുമായി ശ്രദ്ധ നേടിയ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്, ഇന്ത്യയ്ക്കെതിരായ കലാശപ്പോരിൽ നേടിയ ക്യാച്ചിനും ആരാധകരുടെ കയ്യടി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൂപ്പർതാരം വിരാട് കോലിയെ പുറത്താക്കാനെടുത്ത അസാമാന്യ ക്യാച്ചിനെ അനുസ്മരിപ്പിച്ച്,
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കോലിയെ പരിഹസിക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ്. മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയപ്പോൾ ‘കയറിപ്പോകാൻ’ ആംഗ്യം കാണിച്ചു വൻ വിമര്ശനങ്ങൾ നേരിടേണ്ടിവന്ന താരമാണ് അബ്രാർ
പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലിനെ കമ്പനി പ്രഖ്യാപിച്ചു. ഏകദിന ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഗില്ലിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എം.മാമ്മൻ പറഞ്ഞു.
ദുബായ്∙ ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം ശുഭ്മൻ ഗിൽ. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാൻ താരം ബാബർ അസമിനെക്കാൾ 47 പോയിന്റ് അധികമാണ് ഗില്ലിന്. പാക്കിസ്ഥാനെതിരായ മത്സരത്തിലെ സെഞ്ചറിയോടെ വിരാട് കോലി ആദ്യ അഞ്ചിൽ തിരിച്ചെത്തി.
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ താരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയ ശേഷം പാക്കിസ്ഥാൻ ബോളർ അബ്രാർ അഹമ്മദ് നൽകിയ ‘യാത്രയയപ്പ്’ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗില്ലിനെ പുറത്താക്കിയശേഷം കൈകൾ കെട്ടി മിഥുനത്തിലെ ‘ഇന്നസെന്റ് മോഡലി’ൽ നിന്ന് അബ്രാർ, ‘കയറിപ്പോ’ എന്ന അർഥത്തിൽ തലകൊണ്ട് കാട്ടിയ
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനിടെ, ഇന്ത്യൻ യുവതാരത്തിന്റെ സത്യസന്ധതയ്ക്ക് കയ്യടിച്ച് പാക്കിസ്ഥാന്റെ ഇതിഹാസ താരം വസിം അക്രം. മത്സരത്തിനിടെ താൻ കയ്യിലൊതുക്കിയ പന്ത് ശരിക്കും ക്യാച്ചല്ലെന്ന് അംപയറിനോടു തുറന്നുസമ്മതിച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയാണ്,
അരങ്ങേറിയ ആദ്യ സീസണിൽ തന്നെ കപ്പ്. രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്. ഇത്രയും മികച്ച ‘ഓപ്പണിങ്’ കിട്ടിയ മറ്റൊരു ടീമും ഐപിഎൽ ചരിത്രത്തിലില്ല. ആദ്യ രണ്ടു സീസണുകളിലും ഹാർദിക് പാണ്ഡ്യയയുടെ തോളിലേറിയായിരുന്നു ഗുജറാത്തിന്റെ ഗർജനം. കഴിഞ്ഞ സീസണിൽ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടൈറ്റൻസ്, പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനക്കാരായാണ് പോരാട്ടം അവസാനിപ്പിച്ചത്. ക്യപ്റ്റൻസിയിൽ പുതുമുഖമായിരുന്ന ഗില്ലിന്റെ പരിചയക്കുറവും ഹാർദിക് പാണ്ഡ്യ പോലെയുള്ള താരത്തിന്റെ വിടവുമെല്ലാം ഗുജറാത്തിന്റെ മത്സരഫലങ്ങളെ ബാധിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന രണ്ടു മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിർഭാഗ്യവും പ്ലേഓഫിലേക്കു കടക്കുന്നതിനു തടസ്സമായി. ഈ പ്രതിസന്ധികൾ എല്ലാം മറക്കാൻ സഹായിക്കുന്ന തരത്തിൽ കഴിഞ്ഞ നവംബറിൽ നടന്ന മെഗാ താരലേലത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ ഗുജറാത്ത് ടീമിലെത്തിച്ചിട്ടുണ്ട്. ഇക്കുറി
ദുബായ് ∙ തീർത്തും ആധികാരികമായി ജയിക്കേണ്ടിയിരുന്ന മത്സരമാണ് ഇന്നലെ ദുബായിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അൽപം ആധികളോടെ ഇന്ത്യ ജയിച്ചുകയറിയത്. മധ്യ ഓവർ ബോളിങ്ങിലെ താളം തെറ്റലും ഫീൽഡിങ്ങിലെ പിഴവുകളും സൃഷ്ടിച്ച ആശങ്കകൾക്കിടയിലും ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ വിജയത്തുടക്കമിടാനായത് ഇന്ത്യയ്ക്ക് ആശ്വാസമായി. ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെതിരെ നേടിയത് 6 വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിനെ 228 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യയ്ക്കു ജയമുറപ്പിക്കാൻ 47–ാം ഓവർ വരെ അധ്വാനിക്കേണ്ടി വന്നതാണ് തെല്ല് ആശങ്കയ്ക്ക് വക നൽകുന്നത്. പ്രത്യേകിച്ചും മൂന്നു ദിവസത്തിനുള്ളിൽ കരുത്തരായ പാക്കിസ്ഥാനെ നേരിടാനിരിക്കെ.
Results 1-10 of 171
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.