Activate your premium subscription today
നാവിൽ വെള്ളിക്കരണ്ടിയുമായല്ല, സ്വർണക്കരണ്ടിയുമായാണു റാഫേൽ നദാൽ സ്പെയിനിലെ മയ്യോർക്കയിൽ ജനിച്ചുവീണത്. ഇൻഷുറൻസ് കമ്പനി ഉടമയും ഗ്ലാസ് നിർമാണ വ്യവസായിയുമായിരുന്നു പിതാവ് സെബാസ്റ്റ്യൻ നദാൽ. തന്റെ സാമ്രാജ്യം നോക്കിനടത്താൻ റാഫേലിനെ സെബാസ്റ്റ്യൻ പരുവപ്പെടുത്തി. പക്ഷേ, ടെന്നിസ് റാക്കറ്റ് കയ്യിൽപ്പിടിച്ചതോടെ
മഡ്രിഡ്∙ കാളക്കൂറ്റന്റെ കരുത്തോടെ ഒന്നര പതിറ്റാണ്ടിലധികം ടെന്നിസ് ലോകം അടക്കിവാണ ഇതിഹാസതാരം റാഫേൽ നദാൽ കളമൊഴിയുന്നു. ഈ വർഷം നവംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ സജീവ ടെന്നിൽനിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരമായ നദാൽ പ്രഖ്യാപിച്ചു. 22 ഗ്രാൻസ്ലാം കിരീടങ്ങളുമായി ചരിത്രത്തിന്റെ ഭാഗമായി മാറിയ ഐതിഹാസിക കരിയറിനാണ് നദാൽ തിരശീലയിടുന്നത്. ആരാധകർക്കായി പുറത്തുവിട്ട പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുന്നതായി നദാൽ പ്രഖ്യാപിച്ചത്.
2022 ൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് രണ്ടു മാസം മുൻപ് സ്വപ്നസുന്ദരമായ സ്വദേശത്ത് ഒരു വിദേശ സഞ്ചാരിയെ പോലെ ആനന്ദത്തിൽ മുങ്ങുന്ന റോജർ ഫെഡററിന്റെ ചിത്രങ്ങൾ കണ്ടു. മഞ്ഞു മൂടിയ മലമേടും ആൽപൈൻ താഴ്വരയും സ്വച്ഛമായ തടാകങ്ങളും പച്ച പുതച്ച പുൽമേടുകളും ഇതാദ്യമെന്ന പോലെ അയാൾ കണ്ടു. വിന്റേജ് ക്വാഗ് വീൽ ട്രെയിനിൽ കയറി പൂക്കൂട തൂങ്ങുന്ന മരവീടുകളുള്ള വിദൂര ഗ്രാമങ്ങളിൽ പോയി. തിരക്കു നിറഞ്ഞ കായിക ദിനങ്ങളിൽ അയാൾ ഏറെ സഞ്ചരിച്ചിരുന്നു. പക്ഷേ അതിലേറെയും കോർട്ടുകളിൽനിന്ന് കോർട്ടുകളിലേക്കുള്ള സഞ്ചാരമായിരുന്നു. അല്ലാത്തപ്പോൾ വിപണിയുടെ ആവശ്യങ്ങൾ വീർപ്പുമുട്ടിക്കും. വിജയം കണ്ടു മത്തുപിടിക്കുന്ന ആരാധകന് ആ ജയം നേടാനും നിലനിർത്താനും തന്റെ നായകൻ ഒഴുകുന്ന വിയർപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലുസേണിലും ഇന്റർലാക്കനിലും ലാറ്റർബ്രൂനനിലും ബ്രിയൻസിലും സൂറിക്കിലും ബേണിലും ജനീവയിലും ലുഗാനോയിലും അയാൾ ഒരു കുട്ടിയെ പോലെ ഉല്ലസിക്കുമ്പോൾ ആരാധകരിൽ ഒരു ചിന്ത ഉയർന്നു. ഫെഡറർ ടെന്നിസ് കോർട്ടിൽ കാലുകുത്തിയിട്ട് എത്ര നാളായി? സ്വിറ്റ്സർലൻഡിലെ ബേസലിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച കളിയഴക് ഇനി കാണാനാകുമോ?
വർഷം 2003. വിമ്പിൾഡൻ ടെന്നിസിൽ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കിയ റോജർ ഫെഡറർ, അവിടെ നിന്നു നേരേപോയത് സ്വന്തം നാട്ടിൽ നടക്കുന്ന സ്വിസ് ഓപ്പൺ ടൂർണമെന്റിൽ പങ്കെടുക്കാനാണ്. സ്വിസ് ഓപ്പണിലെ ആദ്യ മത്സരം കളിക്കാൻ കോർട്ടിലിറങ്ങിയ ഫെഡററെ സംഘാടകർ സ്വീകരിച്ചത് ഒരു കറവപ്പശുവിനെ സമ്മാനമായി നൽകിയാണ്! 1990ൽ തന്റെ കന്നി രാജ്യാന്തര സെഞ്ചറി നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് ഇംഗ്ലണ്ടിലെ ഓൾഡ് ട്രാഫഡിൽ വച്ച് സമ്മാനമായി ഒരു ഷാംപെയ്ൻ ബോട്ടിൽ ലഭിച്ചു. അന്ന് 17 വയസ്സായിരുന്നു സച്ചിന്. പ്രായപൂർത്തി ആവാത്തതിനാൽ ആ ഷാംപെയ്ൻ ബോട്ടിൽ അപ്പോൾ പൊട്ടിക്കാൻ സച്ചിനു സാധിച്ചില്ല. ഇങ്ങനെ രസകരമായ സമ്മാനങ്ങളും പുരസ്കാരങ്ങളുമായി കായികലോകം എന്നും കളിക്കാരെയും ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്.
മലയാള മനോരമ വായനക്കാരുടെ സ്നേഹത്തിനു നന്ദി പറഞ്ഞ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. പുരുഷ ടെന്നിസിലെ 3 ഇതിഹാസ താരങ്ങളിൽ, മനോരമ വായനക്കാരുടെ പ്രിയതാരമായി വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചുള്ള ഇ–മെയിലിനു മറുപടി സന്ദേശത്തിലാണ് റോജർ ഫെഡറർ വായനക്കാരോടുള്ള നന്ദിയും സ്നേഹവും അറിയിച്ചത്. റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ എന്നിവരിൽ വായനക്കാരുടെ പ്രിയതാരം ആരെന്നതായിരുന്നു കഴിഞ്ഞ മാസം നടത്തിയ വോട്ടെടുപ്പിന്റെ വിഷയം. മനോരമ ഓൺലൈനിന്റെ സമൂഹമാധ്യമ പേജിൽ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 60% പേരും കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്കു വോട്ട് ചെയ്തു. പരുക്കുമൂലം മത്സരക്കളത്തിൽനിന്നു വിട്ടുനിൽക്കുന്ന സ്പാനിഷ് താരം റാഫേൽ നദാലിനായിരുന്നു
റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, റാഫേൽ നദാൽ... ഇവരിലാരാണ് നിങ്ങളുടെ ഹീറോ? ഭൂരിപക്ഷം വായനക്കാരും ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു: റോജർ ഫെഡറർ! പുരുഷ ടെന്നിസിലെ എക്കാലത്തെയും മികച്ച താരങ്ങളായി വാഴ്ത്തപ്പെടുന്ന 3 ഇതിഹാസ താരങ്ങളിൽ വായനക്കാരുടെ പ്രിയതാരം ആരെന്നതായിരുന്നു വോട്ടെടുപ്പിന്റെ വിഷയം. മനോരമ ഓൺലൈനിന്റെ സമൂഹമാധ്യമ പേജിൽ നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 60% പേരും കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്കു വോട്ട് ചെയ്തു.
വിമ്പിൾഡനിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന്റെ വിജയത്തുടർച്ചയ്ക്ക് വിരാമമിട്ട് സ്പാനിഷ് താരം കാർലോസ് അൽകാരസ് ജേതാവായിരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെ പുരുഷ ടെന്നിസിനെ അടക്കി ഭരിച്ച ഫെഡറർ-നദാൽ- ജോക്കോവിച്ച് ത്രയത്തിനു ശേഷമുള്ള പുതിയ യുഗപ്പിറവിയായും അൽകാരസിന്റെ വിജയം വിശേഷിപ്പിക്കപ്പെടുന്നു.
പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട കോർട്ടിലേക്കുള്ള വരവു മുടക്കാതെ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ. ഇന്നലെ സെന്റർ കോർട്ടിലെ കാണികളെ ആഹ്ലാദത്തിലാഴ്ത്തിയാണ് ഫെഡറർ റോയൽ ബോക്സിൽ പ്രത്യക്ഷപ്പെട്ടത്. ഭാര്യ മിർകയും ബ്രിട്ടിഷ് രാജകുമാരി കേറ്റ് മിഡിൽടണും ഫെഡറർക്കു സമീപമുണ്ടായിരുന്നു. ഗ്രാൻസ്ലാം പുരുഷ സിംഗിൾസിൽ 20 കിരീടങ്ങൾ നേടിയ നാൽപത്തിയൊന്നുകാരൻ ഫെഡറർ അതിൽ 8 കിരീടങ്ങളും നേടിയത് വിമ്പിൾഡനിലാണ്. വനിതകളിൽ നിലവിലെ ചാംപ്യനായ എലീന റിബകീനയുടെ ആദ്യ റൗണ്ട് മത്സരത്തിനു മുൻപാണ് ഫെഡറർ സെന്റർ കോർട്ടിലെത്തിയത്. ഫെഡററുടെ നേട്ടങ്ങളുടെ വിഡിയോ പ്രദർശനവും നടന്നു. എഴുന്നേറ്റു നിന്ന് മിനിറ്റുകളോളം നിലയ്ക്കാത്ത കയ്യടികൾ നൽകിയാണ് ആരാധകർ പ്രിയതാരത്തെ വരവേറ്റത്.
ആയിരം കപ്പലുകളെ ആഴിയിലിറക്കിയ മുഖം എന്നാണ് ട്രോജൻ യുദ്ധത്തിനു കാരണമായ ഹെലന്റെ സൗന്ദര്യത്തെക്കുറിച്ച് വിഖ്യാത ഇംഗ്ലിഷ് കവി ക്രിസ്റ്റഫർ മാർലോ എഴുതിയത്. ഹോമറുടെ മഹാകാവ്യമായ ഇലിയഡിൽ, ഹെലനെ വീണ്ടെടുക്കാൻ വേണ്ടി ട്രോയിലേക്കു പുറപ്പെട്ട ഗ്രീക്ക് കപ്പലുകളെക്കുറിച്ചാണ് മാർലോ Roger Federer, Retirement, Manorama News
ലണ്ടൻ ∙ റോജർ ഫെഡററുടെ വിടവാങ്ങലിനൊപ്പം മടങ്ങുന്നത് തന്റെ ടെന്നിസ് ജീവിതത്തിലെ ഒരു ഭാഗം തന്നെയാണെന്ന് റാഫേൽ നദാൽ. ‘എത്രയോ മത്സരങ്ങളിൽ വീറോടെ പോരാടിയതിനു ശേഷം ഫെഡററുടെ വിടവാങ്ങലിൽ ഒപ്പം നിൽക്കാനായി എന്നത് എന്റെ മനസ്സു നിറയ്ക്കുന്നു. Rafael Nadal, Roger Federer, Manorama News
Results 1-10 of 52