×
നീതിക്കു വേണ്ടി, പ്രണയത്തിനു വേണ്ടി, വീറോടെ വാദിച്ച നോവൽ | Marthanda Varma- Book Review | Vayanamuri
- March 04 , 2025
സ്തുതിഗീതമല്ല മനുഷ്യഗീതം തന്നെയാണ് സിവി രചിച്ചത്. മരണത്തിലൂടെ ജീവിതം അവസാനിക്കുന്നില്ല എന്ന സുഭദ്രയിലൂടെ തെളിയിച്ച സിവി, ഉദാത്തമായ ജീവിതമാതൃകയും രാഷ്ട്രീയ ശരികളും പരിചയപ്പെടുത്തി. നാടകീയ സംഭവങ്ങൾ ഗാംഭീര്യമുള്ള മലയാളത്തിൽ അവതരിപ്പിച്ച് കയ്യടി നേടിയെങ്കിലും വിപ്ലവത്തിന്റെ തരിയോ കനലോ പോലും സിവിയിൽ നിന്ന് ആരും കണ്ടെടുക്കാത്തതിനു പിന്നിൽ എഴുത്തുകാരന്റെ ജീവിതത്തെക്കുറിച്ചുള്ള അജ്ഞതയും കാരണമാണ്.
Mail This Article
×