ADVERTISEMENT

കൊച്ചി∙ പുതിയ സാമ്പത്തിക വർഷത്തിലേക്ക് ചുവടുവയ്ക്കുമ്പോഴും ഇന്ത്യൻ ഓഹരി വിപണി ആശങ്കകളുടെ വലയത്തിൽ.  2025-26 സാമ്പത്തിക വർഷത്തെ ആദ്യ ദിനമായ ഇന്നുതന്നെ കനത്ത നഷ്ടമാണ് സെൻസെക്സും നിഫ്റ്റിയും നേരിടുന്നത്. അതേസമയം, ദ്വിതീയ വിപണിയിൽ അഞ്ചു മാസത്തിലേറെയായി കനത്ത ഇടിവ് അനുഭവപ്പെട്ട പശ്ചാത്തലത്തിൽ ഓഹരികളുടെ ആദ്യ പൊതു വിൽപനയ്ക്കു (ഐപിഒ)  വിപണിയിലെത്താൻ പല സംരംഭകരും കമ്പനികളും തയാറാകുന്നില്ല.

മൂലധന സമാഹരണം നിലച്ചാലുണ്ടാകുന്ന ഭവിഷ്യത്തു ഗുരുതരമായിരിക്കും. തുടർച്ചയായ ഇടിവിന്റെ ഫലമായി ഓഹരി വിലകൾ തീർത്തും ന്യായമായ നിലവാരത്തിൽ എത്തിയിട്ടുണ്ട്. എങ്കിലും വിദേശ നിക്ഷേപകർ മുമ്പത്തെപ്പോലെ വിപണിയിലേക്ക് ആകർഷിക്കപ്പെടുന്നില്ല. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നില ഭദ്രമാക്കുന്നതിനും വിദേശത്തുനിന്നുള്ള പണപ്രവാഹം ആവശ്യമാണ്.

വിപണിയെ ആകർഷകമാക്കാൻപോന്ന നിയമ ഭേദഗതികൾ ഉൾപ്പെടെയുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിൽ മാത്രമേ അതു സാധ്യമാകൂ. നിയന്ത്രണ സംവിധാനമായ സെബി പോലും ആരോപണത്തിന്റെ നിഴലിലായതു മറക്കാറായിട്ടില്ല. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ആവശ്യം.


(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Stock market poised for surge as share prices reach fair value. Economic revival hinges on attracting foreign investment and addressing SEBI regulatory concerns.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com