‘ഇത് കുട്ടി ആലിയ’; ഗംഗുഭായ് കത്തിയവാഡിയുടെ തകർപ്പൻ ഡയലോഗുമായി കിയാര – വിഡിയോ
Mail This Article
സഞ്ജയ് ലീലാ ബന്‍സാലിയുടെ സംവിധാനത്തില്‍ ആലിയ ഭട്ട് പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘ഗംഗുഭായ് കത്തിയവാഡി'. സിനിമയുടെ ട്രെയിലര്‍ അടിത്തിടെ റിലീസ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പലരും ഇപ്പോൾ ഗംഗുഭായ് കത്തിയവാഡിയുടെ തകർപ്പൻ ഡയലോഗുകൾ റീക്രിയേറ്റ് ചെയ്ത വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ ആലിയയുടെ ഡയലോഗുകൾ അനുകരിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വിഡിയോ വൈറലായിരിക്കുകയാണ്.
വിഡിയോയിൽ, കിയാര ഖന്ന എന്ന പെൺകുട്ടി സിനിമയിലെ ആലിയ ഭട്ടിനെപ്പോലെ വെളുത്ത സാരി ധരിച്ച് വലിയ പൊട്ടൊക്കെ വച്ച് സിനിമയിലെ ആലിയയുടെ ഡയലോഗുകൾ മനോഹരമായ ഭാവങ്ങളോടെ അനുകരിക്കുകയാണ്. ‘കിയാരയുടെ അഭിനയം നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന കുറിപ്പോടെ കിയാരയുടെ അമ്മ ശിവാനി ജെ ഖന്നയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
വൈറലായ ഈ വിഡിയോ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്, കിയാരയുടെ അഭിനയ മികവിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് വരുന്നത്. പലരും കിയാരയെ ഛോട്ടി ആലിയ എന്ന് വിളിച്ചാണ് പ്രശംസിക്കുന്നത്. ‘കുട്ടി ആലിയ വളരെ സുന്ദരിയാണെന്നും ഗംഭീരമായ അഭിനയമാണെന്നുമൊക്കയാണ് കമന്റുകൾ.
English Summary : Little girl imitates Alia Bhatts dialogues ‘Gangubai Kathiawadi’–Viral video