ADVERTISEMENT

കാസർകോട് ∙ രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയുടെ തകർന്ന കൊത്തളം പുനർനിർമിച്ചു. 5 വർഷം മുൻപ് തകർന്ന കൊത്തളം തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ വിദഗ്ധ സംഘമാണു 4 മാസംകൊണ്ട് സുർക്കി പരമ്പരാഗത ശൈലിയിൽ പൈതൃക കൂട്ടു കൊണ്ട് പണി തീർത്തത്. കല്ലുകെട്ടി മണ്ണു കുഴച്ചു ചേർത്തു വച്ചതായിരുന്നു 400 വർഷം പഴക്കം കരുതുന്ന കൊത്തളം.

സിമന്റ് ഉപയോഗിക്കാതെ 30 ലക്ഷത്തോളം രൂപ ചെലവിൽ 12 മീറ്റർ ഉയരത്തിൽ 9 മീറ്റർ വരെ ചുറ്റും പുത്തൻ ചെങ്കല്ല് കെട്ടി ഉറപ്പിച്ചാണ് പുതുക്കിയത്. ചുണ്ണാമ്പ്, വെല്ലം, കടുക്ക, കള്ളിമുള്ള്, ഏല മാവ്, എം സാൻഡ്, താളി, കശുമാവ് പശ തുടങ്ങിയവയായിരുന്നു ചേരുവ. ഈ ചേരുവ കൊണ്ടാണു കല്ലുകൾ ലോക്ക് ചെയ്തത്. ചുണ്ണാമ്പ് 18 ദിവസം വെള്ളത്തിലിട്ടു വച്ച ശേഷമാണ് ചേരുവ കൂടി ചേർത്തു കുമ്മായം കൂട്ട് തയാറാക്കിയത്. കള്ളിമുള്ള്  ചതച്ച് ഇളം ചൂടുവെള്ളത്തിൽ ഇട്ട് സത്തയാക്കിയും വെല്ലം, കുമ്മായം എന്നിവ ഗ്രൈൻഡറിൽ അരച്ചുമാണു മിശ്രിതം ഒരുക്കിയത്.

ഒരു തുള്ളി വെള്ളം പോലും കല്ലിനിടയിൽ കടക്കുന്നത് തടയുന്ന വിധത്തിലാണ് ഇതിന്റെ ഉപയോഗം. കല്ല് പുറത്തേക്ക് തള്ളുന്നത് തടയാൻ പൂർണമായും ഹെർബൽ പശ ആണ് ഉപയോഗിച്ചത്. ഒന്നര മീറ്റർ താഴ്ചയിൽ അടിത്തറ ഒരുക്കിയാണ് കൊത്തളം പുനർ നിർമിച്ചത്. 24,000 ചെങ്കല്ല്, 20 ടൺ കുമ്മായം, 30 ക്വിന്റൽ വെല്ലം, 14 ക്വിന്റൽ കടുക്ക, 13 ലോഡ് എം സാൻഡ്, പ്രതിദിനം 1000 ലീറ്റർ വെള്ളം  എന്നിങ്ങനെയാണ് പുനർനിർമിക്കുന്നതിനു ഉപയോഗിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com