ഇളവിൽ കുരുങ്ങി നഗരഗതാഗതം; നഗരം തിരക്കിൽ വീർപ്പു മുട്ടി

Mail This Article
വടകര ∙ ലോക്ഡൗണിൽ ഇളവു വന്നതോടെ നഗരം തിരക്കിൽ വീർപ്പു മുട്ടി. പല റോഡിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ദേശീയ പാതയിൽ ഉൾപ്പെടെ വാഹനങ്ങൾ വർധിച്ചപ്പോൾ പലയിടത്തും ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കാനെത്തി. വാഹനം നിർത്തിയിടാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു നഗരത്തിൽ.കടകളിൽ തിരക്ക് അനുഭവപ്പെട്ടു. പലരും അടുത്ത തിങ്കൾ മുതലാണ് കടകൾ തുറക്കുന്നത്. ഓട്ടോറിക്ഷകൾ സജീവമായിരുന്നു.
കെഎസ്ആർടിസി 12 സർവീസുകൾ നടത്തി. പക്ഷേ, ഉൾ നാടുകളിലേക്കുള്ള സർവീസ് കുറവായിരുന്നു. താലൂക്കിലുള്ള 300 സ്വകാര്യ ബസുകളിൽ 70 എണ്ണം സർവീസ് നടത്തി. കുറ്റ്യാടി, തലശ്ശേരി, കോഴിക്കോട് റൂട്ടിലായിരുന്നു അധിക സർവീസുകളും. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ ബസ് സർവീസ് ഇല്ലായിരുന്നു. ഒറ്റ, ഇരട്ട നമ്പർ ക്രമത്തിൽ സർവീസ് നടത്താവുന്ന ബസുകളിൽ പലതും ഇന്നലെയും ഓടിയില്ല.