വടകര പഴയ ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി

Mail This Article
വടകര∙ അര നൂറ്റാണ്ട് പഴക്കമുള്ള പഴയ ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി. കെട്ടിടത്തിൽ ചോർച്ച ഉണ്ടായതോടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ മേൽക്കൂര മുഴുവനായും മാറ്റും. മേൽക്കൂര മുഴുവനായി പൊളിച്ചു മാറ്റിയതിനു പിന്നാലെ ഒരു ഭാഗത്ത് നിന്നു പുതിയ ഷീറ്റുകൾ പാകി തുടങ്ങിയിട്ടുണ്ട്. 1973ൽ ആണ് പഴയ ബസ് സ്റ്റാൻഡ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം കെട്ടിടം നവീകരിച്ചിട്ടില്ല. കോൺക്രീറ്റ് അടർന്നു വീഴുന്ന ഭീഷണിയുണ്ട്. കച്ചവട സ്റ്റാളുകൾക്ക് പുറമേ ഖാദിയുടെ ഷോറൂം കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. നേരത്തേ, ചോർച്ച ഉണ്ടായതിനെ തുടർന്ന് ടെറസിൽ ഷീറ്റ് പാകിയിരുന്നു. യാത്രക്കാർക്കുള്ള ഇരിപ്പിടവും മാറ്റി സ്ഥാപിക്കും.