പഴയ ബസ് സ്റ്റാൻഡിൽ നിന്നുള്ള നടപ്പാലത്തിൽ അപകടക്കുഴി

Mail This Article
×
വടകര∙ പഴയ ബസ് സ്റ്റാൻഡിൽനിന്നു നഗരസഭയുടെ ദ്വാരക ഷോപ്പിങ് കോംപ്ലക്സിലേക്ക് കടക്കുന്ന നടപ്പാലത്തിലെ അപകടക്കുഴി 9 മാസമായിട്ടും നന്നാക്കിയില്ല. 10 മീറ്ററിലധികം ഉയരമുള്ള നടപ്പാലത്തിലെ ഈ കുഴി ഒരാൾ വീഴാൻ പാകത്തിലാണ്. കോൺക്രീറ്റ് ചെറിയ രീതിയിൽ തകർന്നപ്പോൾത്തന്നെ നടന്നു പോകുന്നവരുടെ കാൽ കുടുങ്ങിയിരുന്നു. പിന്നീട് കുഴി വലുതായി. കെട്ടിടത്തിലെ കച്ചവടക്കാർ നഗരസഭയിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. നന്നാക്കാൻ കരാർ കൊടുത്തെന്നായിരുന്നു മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.