വരകളിലൂടെ നമ്പൂതിരിക്ക് ചിത്രകാരന്മാരുടെ പ്രണാമം

Mail This Article
മലപ്പുറം ∙ ആർട്ടിസ്റ്റ് നമ്പൂതിരിയെ ജില്ലയിലെ ചിത്രകാരന്മാർ അനുസ്മരിച്ചു. മലപ്പുറം ആർട് ഗാലറി സുഹൃദ്സമിതി നടത്തിയ അനുസ്മരണ യോഗത്തിൽ നമ്പൂതിരിയുടെ ചിത്രം ചിത്രകാരനായ വി.കെ.ശങ്കരൻ വരച്ചു. ആർട്ടിസ്റ്റ് ദിനേശ് വരച്ച നമ്പൂതിരിയുടെ ചിത്രം മലപ്പുറം ആർട് ഗാലറിക്ക് സമർപ്പിച്ചു. കേരള ലളിതകലാ അക്കാദമി നിർവാഹക സമിതിയംഗം സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്തു.
പി.സുന്ദരരാജൻ, യൂനുസ് മുസല്യാരകത്ത്, കളം രാജൻ, സഗീർ, ഷൗക്കത്തലി പാണ്ടിക്കാട്, ഷാജി, ഷബീബ, ആയിഷ മുസല്യാരകത്ത്, ഉസ്മാൻ ഇരുമ്പുഴി, നാരായണൻ നമ്പൂതിരി, പ്രേംകുമാർ തുടങ്ങിയ ചിത്രകാരന്മാർക്കൊപ്പം മഞ്ചേരി എച്ച്എംവൈ ഫൈൻ ആർട്‌സ് കോളജിലെ ചിത്രകലാ വിദ്യാർഥികളും പങ്കെടുത്തു.