‘എസ്പിസി ടോക്സ് വിത്ത് കോപ്സ്’: പൊലീസുകാർക്ക് പരാതി പറയാം

Mail This Article
പാലക്കാട് ∙ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ‘എസ്പിസി ടോക്സ് വിത്ത് കോപ്സ്’ നവംബർ 26നു നടക്കും. പരാതികൾ നവംബർ 12നു മുൻപ് spctalks.pol@kerala.gov.in ൽ ലഭിക്കണം. മൊബൈൽ നമ്പർ ഉൾപ്പെടുത്തണം.
സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണു പരിഗണിക്കുന്നത്. ഇവ നേരിട്ടു പോലീസ് മേധാവിയുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണും. പോലീസ് ഉദ്യോഗസ്ഥർക്കു മേലധികാരി മുഖേന അല്ലാതെ നേരിട്ടു തന്നെ പരാതി നൽകാം എന്നതാണു പ്രത്യേകത. ഉദ്യോഗസ്ഥരുടെ ജീവിത പങ്കാളിക്കും പരാതി നൽകാം. ഹെൽപ് ലൈൻ നമ്പർ 9497900243