ADVERTISEMENT

തിരുവനന്തപുരം∙ രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ തിളങ്ങി തലസ്ഥാനത്തെ 5 കോളജുകൾ. 23–ാം റാങ്കോടെ യൂണിവേഴ്സിറ്റി കോളജ് കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോളജായി.ഗവ.വനിതാ കോളജ്, മാർ ഇവാനിയോസ്, എംജി കോളജ്, ഗവ.ആർട്സ് കോളജ് എന്നിവയാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിങ്ങിലെ ആദ്യ നൂറിലെത്തിയത്.

രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള സർവകലാശാല 42–ാം റാങ്ക് നേടി. വിതുര ഐസർ 80–ാം റാങ്കിലാണ്. എൻജിനീയറിങ് കോളജുകളുടെ പട്ടികയിൽ വലിയമല ഐഐഎസ്ടി 33–ാം സ്ഥാനത്തും കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) 85–ാം സ്ഥാനവും നേടി. ആർക്കിടെക്ചർ വിഭാഗത്തിൽ സിഇടി 11–ാം സ്ഥാനത്താണ്.

 

മാനദണ്ഡങ്ങൾ

മികച്ച 100 കോളജുകളിൽ ഉൾപ്പെടാൻ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും സൗകര്യങ്ങളും എൻഐആർഎഫ് മാതൃകയാക്കുന്നുണ്ട്. പ്രധാനപ്പെട്ടവ ഇങ്ങനെ:

∙ വിദ്യാർഥികളുടെ എണ്ണം (ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ) ∙ അധ്യാപക – വിദ്യാർഥി അനുപാതം ∙ പിഎച്ച്ഡിയുള്ള അധ്യാപകരുടെ എണ്ണം ∙ മൊത്തം ബജറ്റും വിനിയോഗവും ∙ പ്രസിദ്ധീകരണങ്ങളും അവയുടെ നിലവാരവും ∙ നേടിയ പേറ്റന്റുകൾ ∙ പഠിച്ചിറങ്ങുന്നവരുടെ ജോലി സാധ്യതയും ഉപരിപഠന അവസരവും ∙ ബിരുദം കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾക്കു പ്രമുഖ സർവകലാശാലകളിൽ പ്രവേശനം കിട്ടാറുണ്ടോ? ∙ മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ ∙ പെൺകുട്ടികളുടെ ശതമാനം ∙ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ∙ സമൂഹത്തിലുള്ള മതിപ്പ് ∙ മത്സരക്ഷമത

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com