14 കോടിയുടെ ലംബോർഗിനി, വിന്റേജ് സൂപ്പർസ്റ്റാഴ്സ്; മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ വെള്ളിയാഴ്ച മുതൽ

Mail This Article
കൊച്ചി ∙ 14 കോടിരൂപയുടെ ലംബോർഗിനി, 2.65 കോടിയുടെ നിസ്സാൻ ജിടിആർ എന്നിങ്ങനെ കോടികൾ വിലവരുന്ന സൂപ്പർ കാറുകളും ലക്ഷങ്ങൾ വിലയുള്ള സൂപ്പർബൈക്കുകളും അണിനിരക്കുന്ന മലയാള മനോരമ ഓട്ടോ വേൾഡ് എക്സ്പോ മാർച്ച് ഏഴ് മുതൽ ഒൻപതുവരെ സിയാൽ കൺവെൻഷൻ സെന്ററിൽ. 200 രൂപയാണ് ടിക്കറ്റ് നിരക്ക്. ക്വിക് കേരളാ ഡോഡ് കോമിലൂടെ (quickerala.com) ബുക്ക് ചെയ്യാം. ജെയ്ൻ യൂണിവേഴ്സിറ്റിയാണ് എക്സ്പോയുടെ മുഖ്യ പ്രായോജകർ.
മോഡിഫൈ ചെയ്ത ഫോർഡ് മസ്താങ്, നിസ്സാൻ 350സി, ബിഎംഡബ്ലു 5 സീരീസ്, ബിഎംഡബ്ള്യു ആർ18, ബിഎംഡബ്ള്യു എം1000 എക്സ്ആർ, സുസുക്കി ഹയാബുസ തുടങ്ങി സൂപ്പർ–ലക്ഷ്വറി കാറുകളും ബൈക്കുകളും എക്സ്പോയുടെ മാറ്റു കൂട്ടാനുണ്ട്. ആഡംബര ബ്രാൻഡുകളായ മെഴ്സിഡീസ്, ബിഎംഡബ്ല്യു, പോർഷെ, മിനി കൂപ്പർ, ജെഎൽആർ, ലെക്സസ്, വോൾവോ തുടങ്ങിയ വമ്പൻമാരും വിവിധ മോഡലുകൾ അവതരിപ്പിക്കും. മിഡ് സെഗ്‌മെന്റിൽ ഹ്യുണ്ടായ്, ടാറ്റ, റെനോ, നിസാൻ തുടങ്ങിയ നിർമാതാക്കളും എക്സ്പോയിലെത്തും. ഡൽഹി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വാഹനങ്ങളും മേളയിലുണ്ടാകും.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഫിയറ്റ്, 1946 മോഡൽ ഓസ്റ്റിൻ, 1938 മോഡൽ ഒാസ്റ്റിൻ, 1961 മോഡൽ മിനി കൂപ്പർ, 190 മോഡൽ വില്ലീസ് ജീപ്പ്, 192 മോൽ ഫോഡ്, 1938 മോഡൽ ബെൻസ് എന്നിങ്ങനെ പഴമയുടെ പ്രൗഡിയുമായെത്തുന്ന വിന്റേജ് കാറുകളാണ് മേളയുടെ മറ്റൊരു ആകർഷണം.
എക്സ്പോയോടനുബന്ധിച്ച് ഒൻപതിന് ഫാസ്റ്റ്ട്രാക്ക് 4x4 ഓഫ്ട്രാക്ക് ചാലഞ്ച് നടക്കും. എക്സ്പേർട്ട് ക്ലാസ്, ഓപ്പൺ എസ്‌യുവി, ലേഡീസ് ക്ലാസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. മോട്ടർ വാഹനവകുപ്പുമായി സഹകരിച്ചു നടത്തുന്ന റോഡ് സേഫ്റ്റി സെഷനുകളും കാർ റാലി, ഓഫ് റോഡിങ് എന്നിവയെക്കുറിച്ചു വിദഗ്ധർ നയിക്കുന്ന പ്രത്യേക പരിപാടികളുമുണ്ടാകും. ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. വിശദവിവരങ്ങൾക്കും സ്റ്റാൾ ബുക്കിങ്ങിനും: 9895395003
കേരളത്തിലെ പോളിടെക്നിക്, എൻജിനീയറിങ് കോളജുകൾക്കായി നടത്തിയ ഫാസ്റ്റ്‌ട്രാക്ക് ഓട്ടമൊബീൽ പ്രോജക്ട് മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയ 10 പ്രോജക്ടുകൾ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഇതിൽനിന്നു വിദഗ്ധർ തെരഞ്ഞെടുക്കുന്ന മൂന്ന് പ്രോജക്ടുകൾക്ക് 50000, 25000, 15000 രൂപവീതം ക്യാഷ് പ്രൈസും ട്രോഫിയും നൽകും.