6 വർഷത്തിനുശേഷം വീണ്ടും ചിലങ്കയണിഞ്ഞ് കലാമണ്ഡലം ഹൈമവതി

Mail This Article
×
കൂറ്റനാട് ∙ കോതച്ചിറ ചിറയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരണവുമായി കലാമണ്ഡലം ഹൈമവതി. 6 വർഷത്തിനു ശേഷമാണ് ഹൈമവതി ചിലങ്ക അണിയുന്നത്. ക്ഷേത്രത്തിന്റെ നവീകരിച്ച ഊട്ടുപുര സമർപ്പണ ചടങ്ങിനോടനുബന്ധിച്ചാണു പരിപാടി സംഘടിപ്പിച്ചത്. വേങ്ങാട്ടൂർ മന തുപ്ഫൻ നമ്പൂതിരിപ്പാടിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ പേരക്കുട്ടികളാണ് ഊട്ടുപുര നവീകരിച്ചു നൽകിയത്. ധന്വന്തരി ഹോമം, ഔഷധസേവ, സംഗീതക്കച്ചേരി, പ്രസാദ ഊട്ട് എന്നിവയും നടന്നു. കുച്ചിപ്പുഡി, തിരുവാതിരക്കളി എന്നിവയും ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.