ആടിന്റെ കരച്ചിൽകേട്ടു, ചെന്നു നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് കടുവയെ...

Mail This Article
×
ബത്തേരി ∙ കൂട്ടിൽക്കെട്ടിയിരുന്ന ആടിനെ പുലർച്ചെ കടുവ കൊന്നു. ആടിന്റെ കരച്ചിൽകേട്ടു ചെന്നു നോക്കിയ വീട്ടമ്മ കണ്ടത് തന്റെ നേരെ നടന്നടുക്കുന്ന കടുവയെ. ഓടി വീട്ടിനകത്തു കയറാനായതു രക്ഷയായി. വടക്കനാട് പണയമ്പം ചടച്ചിപ്പുര കുഞ്ഞിലക്ഷ്മിയാണ് കടുവയുടെ മുന്‍പില്‍പെട്ടത്.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ആടിനെ കൊന്ന കടുവ പിന്നീട് ഇരുളില്‍ മറഞ്ഞു. ആടിനെ വളര്‍ത്തിയാണു കുഞ്ഞുലക്ഷ്മിയും ഭര്‍ത്താവ് നാരായണനും കഴിയുന്നത്. വന്യജീവി ഭീഷണി രൂക്ഷമായ പ്രദേശമാണു പണയമ്പം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.