അനധികൃത പ്രിന്റിങ് ഏജൻസികളെ നിയന്ത്രിക്കണം: കേരള പ്രിന്റേഴ്സ് അസോസിയേഷൻ

Mail This Article
കൽപറ്റ ∙കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.രത്നരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിയമോപദേഷ്ടാവ് പി.സാനു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.സി.കൃഷ്ണൻകുട്ടി, ടി.ടി.ഉമ്മർ, ജില്ലാ രക്ഷാധികാരി ജോർജ് സേവ്യർ, ജില്ലാ സെക്രട്ടറി സി.പി.മൊയ്തീൻ, ഒ.എൻ.വിശ്വനാഥൻ, ഇ.വി.തങ്കച്ചൻ, സി.സി. ശ്രീജിത്ത്, പി.യു.ജോയി, വി. രാജനന്ദനൻ, കെ.ജെ.ജോയ്സൺ തുടങ്ങിയവർ പ്രസംഗിച്ചു.
അനധികൃത പ്രിന്റിങ് ഏജൻസികളെ നിയന്ത്രിക്കുക, വർധിപ്പിച്ച ലൈസൻസ് ഫീസ് പിൻവലിക്കുക, സബ്സിഡി നിരക്കിൽ വൈദ്യുതി ലഭ്യമാക്കുക, സർക്കാർ തലത്തിലുള്ള അച്ചടി ജോലികൾ പ്രൈവറ്റ് പ്രസുകൾക്കുകൂടി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭാരവാഹികൾ: ജോർജ് സേവ്യർ (പ്രസി), സി.പി. മൊയ്തീൻ (സെക്ര), വി.ജെ.ജോസ് (ട്രഷ).