ന്യൂജെൻ ചോദ്യങ്ങൾ കൂളായി നേരിട്ട് ആദ്യ ശ്രമത്തിൽ 71–ാം റാങ്കോടെ സിവിൽ സർവീസ് നേടി ഫാബി റഷീദ്
Mail This Article
×
തിരുവനന്തപുരം ∙ ആദ്യ ഊഴത്തിൽ തന്നെയുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം തിരുമല സ്വദേശി ഫാബി റഷീദ്. തിരുവനന്തപുരം ഐസറിൽ 5 വർഷം നീണ്ട ബിഎസ്–എംഎസ് (ബയോളജി) പഠനം പൂർത്തിയാക്കിയ ഫാബി 2022 ൽ പൂർണമായും സിവിൽ സർവീസ് പരിശീലനത്തിലേക്കു തിരിഞ്ഞു. സോഷ്യോളജിയായിരുന്നു ഓപ്ഷനൽ വിഷയം.
ഐസിഎസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ 3–ാം റാങ്ക് നേടി. ഇന്റർവ്യൂവിൽ നേരിടേണ്ടി വന്നത് ന്യൂജെൻ വിഷയങ്ങൾ. നിർമിത ബുദ്ധിക്ക് ഇന്ത്യയിലെ സ്ഥാനം, സ്റ്റാർട്ടപ്പ് തുടങ്ങിയ വിഷയങ്ങളിൽനിന്നായിരുന്നു കൂടുതൽ ചോദ്യങ്ങളും. ആരോഗ്യ മേഖലയെപ്പറ്റിയുള്ള ചോദ്യത്തിനും ഉറപ്പോടെ ഉത്തരം നൽകി. കേരള കേഡറാണു താൽപര്യം.
English Summary:
Fabi Rasheed Shines in Civil Service Exam: Kerala's New Star Eyes Future in Health Sector Reform
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.