ജെഇഇ അഡ്വാന്‍സ്ഡ് 2021: മോക്ക് ടെസ്റ്റുകള്‍ ഒഴിച്ചു കൂടാനാവാത്തത്തിന്റെ കാരണങ്ങള്‍
Mail This Article
ജെഇഇ മെയിന്‍ 2021 പരീക്ഷയുടെ മൂന്നാം ഘട്ട തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ തയ്യാറെടുപ്പുകള്‍ ഉഷാറാക്കേണ്ട സമയമാണിത്. ജെഇഇ അഡ്വാന്‍സ്ഡ് 2021 പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ അതിനു വേണ്ടിയും ഇപ്പോള്‍ തന്നെ തയ്യാറെടുത്ത് തുടങ്ങേണ്ടതുണ്ട്. വരും ആഴ്ചകള്‍ ഇതിനായി പരമാവധി വിനിയോഗിക്കണം. കോവിഡ്19 മൂലം 2020ലെ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് നേരിട്ട് ഇത്തവണത്തെ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനുള്ള സൗകര്യം നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി ഒരുക്കിയിട്ടുണ്ട്. ഈ അവസരവും വിദ്യാര്‍ത്ഥികള്‍ കഴിവതും പ്രയോജനപ്പെടുത്തേണ്ടതാണ്.
ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള ഏറ്റവും മികച്ചതെന്ന് തെളിഞ്ഞിട്ടുള്ള ഒരു മാര്‍ഗ്ഗമാണ് പറ്റാവുന്ന അത്രയും മോക്ക് ടെസ്റ്റുകള്‍ ചെയ്തു പഠിക്കുകയെന്നത്. ജെഇഇ ടോപ്പര്‍മാരില്‍ പലരും ഇത്തരം മോക്ക് ടെസ്റ്റുകളുടെ പ്രാധാന്യത്തെ കുറിച്ച് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2020 ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ അഖിലേന്ത്യ ഒന്നാം റാങ്ക് ജേതാവ് ചിരാഗ് ഫാലോറും ഇത് ശരിവയ്ക്കുന്നു.പരീക്ഷയടുത്ത സമയത്ത് ഏത് വിധത്തിലാണ് നിരവധി മോക്ക് ടെസ്റ്റുകളില്‍ താന്‍ പങ്കെടുത്തതെന്നതിന്റെ വിശദാംശങ്ങള്‍ ഒരു വെബിനാറില്‍ അദ്ദേഹം പങ്കുവച്ചിരുന്നു. https://www.youtube.com/watch?v=EJ1fbJbI4Uw. എന്ന ലിങ്കില്‍ അത്യന്തം വിജ്ഞാനപ്രദമായ ഈ വെബിനാര്‍ കാണാവുന്നതാണ്.
പരീക്ഷയ്ക്ക് മികച്ച വിജയം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മോക്ക് ടെസ്റ്റുകളില്‍ ഉറപ്പായും പങ്കെടുക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്.
ജെഇഇ പരീക്ഷാ മാതൃക പരിചിതമാകും
പരീക്ഷയുടെ മാതൃകയെയും ചോദ്യങ്ങളുടെ ഘടനയെയും പറ്റി നല്ല ധാരണ ഉണ്ടാക്കിയെടുക്കാന്‍ മോക്ക് ടെസ്റ്റ് സഹായിക്കും. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ വിവിധ വിഷയങ്ങള്‍ക്ക് എത്ര പ്രാധാന്യം ലഭിക്കുമെന്നും മോക്ക്‌ടെസ്റ്റിലൂടെ മനസ്സിലാക്കാനാകും.
പ്രധാനപ്പെട്ട വിഷയങ്ങളും ആശയങ്ങളും കണ്ടെത്താം
നിത്യവും മോക്ക് ടെസ്റ്റുകളില്‍ പങ്കെടുത്താല്‍ ആവര്‍ത്തിച്ച് പരീക്ഷയ്ക്ക് വരുന്ന പ്രധാനപ്പെട്ട വിഷയങ്ങളും ആശയങ്ങളും കണ്ടെത്താനാകും. ഇത് വഴി സുപ്രധാനമായ പാഠഭാഗങ്ങള്‍ പഠിക്കാതെ വിട്ടു പോകില്ലെന്ന് ഉറപ്പിക്കാനാകും.
മാര്‍ക്കുകളുടെ വെയിറ്റേജ് അറിയാം
ഓരോ പാഠത്തിനും വിഷയത്തിനും ലഭിക്കാവുന്ന മാര്‍ക്കുകളുടെ വെയിറ്റേജിനെ പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കാന്‍ സഹായിക്കുമെന്നതും മോക്ക് ടെസ്റ്റുകളുടെ പ്രത്യേകതയാണ്. അത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി ഉറപ്പായും മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ ഇത് സഹായിക്കും.
പ്രകടനം വിലയിരുത്താം
ജെഇഇ അഡ്വാന്‍സ്ഡ് മോക്ക് ടെസ്റ്റുകളിലൂടെ സ്വന്തം പ്രകടനം വിലയിരുത്താനും നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങള്‍ വരുത്തിയ തെറ്റുകള്‍ കുറിച്ച് വച്ച് അടുത്ത തവണ അത് ആവര്‍ത്തിക്കാതിരിക്കാന്‍
ശ്രദ്ധിച്ച് പഠിക്കാം. ഏതൊക്കെ ചോദ്യങ്ങളാണ് നിങ്ങളുടെ സമയം കൂടുതല്‍ കവരുന്നതെന്നും ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അറിയാനും സാധിക്കും.
ദുര്‍ബലമായ മേഖലകള്‍ മനസ്സിലാക്കാം
നിങ്ങള്‍ ശക്തമല്ലാത്ത മേഖലകള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കാന്‍ മോക്ക് ടെസ്റ്റുകളിലൂടെ സാധിക്കും.നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതും ആവര്‍ത്തിച്ച് സ്‌കോര്‍ കുറയുന്നതുമായ മേഖലകളാകും ഇവ. ദുര്‍ബലമായ മേഖലകള്‍ കണ്ടെത്തി കഴിഞ്ഞാല്‍ അവയ്ക്കായി കൂടുതല്‍ സമയവും ഊര്‍ജ്ജവും മാറ്റി വയ്ക്കാം. ആ വിഷയങ്ങളിലേക്കും പാഠഭാഗങ്ങളിലേക്കും മടങ്ങി ചെന്ന് അവയെ മനസ്സിലാക്കി ആവര്‍ത്തിച്ച് പഠിച്ച് മനസ്സിലുറപ്പിക്കാം. കൂടുതല്‍ കൂടുതല്‍ മോക്ക് ടെസ്റ്റുകള്‍ ചെയ്യുന്നതോടെ ദുര്‍ബലമായ മേഖലകളില്‍ പോലും നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാകുന്നത് തിരിച്ചറിയാനാകും.
വേഗത വര്‍ദ്ധിപ്പിക്കാം; ശരിയായ മനസാന്നിധ്യം കണ്ടെത്താം
മോക്ക് ടെസ്റ്റുകളിലൂടെ പരീക്ഷയുടെ മാതൃക പരിചിതമാകുന്നതോടെ സ്‌കോര്‍ വര്‍ദ്ധിപ്പിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാകും. ഉദാഹരണത്തിന് മോക്ക് ടെസ്റ്റ് ചെയ്യുമ്പോള്‍ സമയം കൂടുതല്‍ എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള വഴികളെ കുറിച്ച് ആലോചിക്കാം. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് യോജ്യമായ ശരിയായ മനസാന്നിധ്യം വികസിപ്പിക്കാനും മോക്ക് ടെസ്റ്റുകള്‍ ഫലപ്രദമാണ്. ടെന്‍ഷന്‍ അടിക്കാതെയും സമ്മര്‍ദ്ധമില്ലാതെയും പരീക്ഷയെ നേരിടേണ്ടത് അതിപ്രധാനമാണ്. എത്രയും കൂടുതല്‍ മോക്ക് ടെസ്റ്റുകള്‍ എഴുതി നോക്കുന്നോ അത്രയും കൈയ്യടക്കവും മനസാന്നിധ്യവും പരീക്ഷയെഴുത്തില്‍ നേടാനാകും.
ഇനി ഏറ്റവും വിശ്വാസയോഗ്യമായ മോക്ക് ടെസ്റ്റുകള്‍ എവിടെ കിട്ടും എന്നാണ് ചിന്തിക്കുന്നതെങ്കില്‍ ആകാശിന്റെ ജെഇഇ അഡ്വാന്‍സ്ഡ് മോക്ക് ടെസ്റ്റ് ആണ് അതിനുള്ള ഉത്തരം.നിങ്ങളുടെ പക്കല്‍ കുറച്ച് സമയം മാത്രമേയുള്ളൂ എങ്കില്‍ രജിസ്റ്റര്‍ ചെയ്ത് നേരിട്ട് ഓണ്‍ലൈന്‍ മോക്ക് ടെസ്റ്റുകള്‍ ചെയ്തു തുടങ്ങാം. അല്ലാത്ത പക്ഷം മുന്‍വര്‍ഷത്തിലെ ചോദ്യ പേപ്പറുകള്‍ക്കൊപ്പം വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള മോക്ക് ടെസ്റ്റ് പരമ്പരകളും ലഭിക്കും.
ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ഒഴിവാക്കരുതാത്ത സുപ്രധാനമായ മറ്റൊരു സംഗതിയാണ് എന്‍സിഇആര്‍ടി ചോദ്യങ്ങളും ആശയങ്ങളും. ജെഇഇ പരീക്ഷ തയ്യാറെടുപ്പിന്റെ ഏറ്റവും കാതലായ ഭാഗമാണ് ഇത്. എന്‍സിഇആര്‍ടി ചോദ്യോത്തരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതിന് ഈ പേജുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യാം. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഇത് ഉപകാരപ്പെടും. മുന്‍ വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ ഇവിടെ ലഭ്യമാണ്.
നിങ്ങള്‍ക്ക് ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇതാ ജെഇഇ തയ്യാറെടുപ്പിന് ഉപയോഗിക്കേണ്ട പഠനസാമഗ്രികളുടെ ഒരു പട്ടിക.
For More Details
English Summary: JEE Advanced 2021 Mock Tests - Aakash Institute