ADVERTISEMENT

ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ യങ്പ്രഫഷണൽ ആൽവിൻ ആന്റോക്ക് ദേശീയ അംഗീകാരമായി പാരിസ്ഥിതിക പഠനങ്ങൾക്കുള്ള ഈ വർഷത്തെ ഹാസ്മുഖ് ഷാ മെമ്മോറിയൽ പുരസ്കാരം. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. കാലാവസ്ഥാവ്യതിയാനമുൾപ്പെടെയുള്ള ഭീഷണി നേരിടാൻ പവിഴപ്പുറ്റുകളെ സജ്ജമാക്കുന്ന തരത്തിലുള്ള പഠനപ്രവർത്തനങ്ങളാണ് ആൽവിൻ ആന്റോയെ പുരസ്കാരത്തിന് അർഹനാക്കിയത്. 

സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന വിധത്തിൽ ഗവേഷണത്തിലും നൂതനമായ പാരിസ്ഥിതിക സാങ്കേതിക വികസനപ്രവർത്തനങ്ങളിലും മികച്ച സംഭവാകളർപ്പിക്കുന്നവർക്കായി കാച്നാർ ട്രസ്റ്റിന്റെ ധനസഹായത്തോടെ ഗുജറാത്ത് ഇക്കോളജിക്കൽ സൊസൈറ്റി നൽകുന്നതാണ് പ്രശസ്തമായ ഹാസ്മുഖ് ഷാ മെമ്മോറിയൽ പുരസ്കാരം. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ഊന്നൽ നൽകുന്നതാണ് ആൽവിന്റെ ഗവേഷണം. 

alvin

നിരവധി തവണ സമുദ്രാന്തർഭാഗങ്ങളിൽ പഠന സർവേകൾ നടത്തിയിട്ടുള്ള ആൽവിൻ മികച്ച ഡൈവിങ് വിദഗ്ധൻ കൂടിയാണ്. ഇന്ത്യൻ സമുദ്രാതിർത്തികളിലും ദ്വീപുകളിലും പവിഴപ്പുറ്റുകളോട് ചേർന്ന കടൽജൈവവിധ്യങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്. കടൽസസ്തനികളെ പഠനവിധേയമാക്കുന്നതിനായി സിഎംഎഫ്ആർഐ ആരംഭിച്ച 100-ദിന സർവേസംഘത്തിലെ അംഗം കൂടിയാണ് ആൽവിൻ ആന്റോ. അടുത്ത ജനുവരിയിൽ വഡോദരയിൽ നടക്കുന്ന ഹാസ്മുഖ് ഷാ അനുസ്മരണ പ്രഭാഷണത്തിൽ പുരസ്കാരം സമ്മാനിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com