അപകടത്തിന് ഉത്തരവാദി, എന്നിട്ടും സ്കൂട്ടർ നിർത്താതെ മുങ്ങി, യുവാവിന് ദാരുണാന്ത്യം: വിഡിയോ

Mail This Article
റോഡ് അപകടങ്ങൾ പല കാരണങ്ങൾകൊണ്ട് ഉണ്ടാകാറുണ്ട്. ചിലപ്പോൾ അപകടത്തിൽ പെടുന്ന വാഹനമോടിക്കുന്നവരുടെ അശ്രദ്ധയാകാം അല്ലെങ്കിൽ റോഡിൽ മറ്റുള്ളവരുടെ അശ്രദ്ധയാകാം. അപകടത്തിന് കാരണക്കാരനാകുകയും ഞാൻ ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ സംഭവ സ്ഥലത്തു നിന്നും കടന്നു കളയുന്നത് നീചമായ പ്രവർത്തിയാണ്.
അത്തരത്തിലൊരാളുടെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മറ്റു വാഹനം ശ്രദ്ധിക്കാതെ റോഡിന് കുറുകെ വാഹനം ഓടിച്ച സ്കൂട്ടറിൽ വന്നയാളാണ് അപകടത്തിന് ഉത്തരവാദി. വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് തൊട്ടടുത്ത കടയിൽ ഇടിച്ചു മറിഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ബൈക്കുകാരൻ തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. ഇതിനുടെ മറ്റൊരു ബൈക്കില്‍ ഇടിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിൽ സ്കൂട്ടറുകാരൻ സംഭവ സ്ഥലത്തു നിന്നു മുങ്ങി. വെള്ളിയാഴ്ച രാവിലെയാണ് അപകടം കര്‍ണാടകയിലെ മംഗളൂരു മേരിഹില്‍-പടവിനങ്കടി എയര്‍പോര്‍ട്ട് റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ശര്‍വത്ത്കട്ടേ സ്വദേശി പ്രശാന്ത് മരിച്ചതെന്നും മംഗളൂരു പോലീസ് പറഞ്ഞു.
പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ പ്രധാന റോഡിലേക്ക് പ്രവേശിക്കുമുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.
∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.
∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.
∙ നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.
∙ മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.
∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.
English Summary: Bike Accident Caused By Scooter Rider Negligence