അനുസ്മരണ സമ്മേളനം

Mail This Article
സോഹാർ ∙ മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ ദേഹ വിയോഗത്തിൽ സോഹാറിലെ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടത്തപ്പെട്ടു. എക്യുമിനിക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് റവ പോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. സഭകൾ തമ്മിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾ തമ്മിലള്ള ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ച പിതാവാണ് അദ്ദേഹം എന്ന് അനുസ്മരിച്ചു .
റവ. ഫാദർ. സിജിൻ മാത്യു , റവ. ഫാ. ഡൈൻ മാത്യു , പാസ്റ്റർ ചെല്ലപ്പാണ്ടി , ഡോ . മാത്യൂസ് എബ്രഹാം , എബ്രഹാം ജോർജ് , സാം വിജയൻ , റെജി വര്ഗീസ് , ബിജു ഔസേഫ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.