മാർപാപ്പയുമായി ചർച്ച നടത്തി ഷെയ്ഖ് നഹ്യാൻ
Mail This Article
അബുദാബി∙ മാനവ സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്നത് സംബന്ധിച്ച് ആഗോള കത്തോലിക്കാ സഭാ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുമായി അബുദാബി കിരീടവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചർച്ച നടത്തി. ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ തയേബുമായും ഇരുവരും ചർച്ചചെയ്തു.
ജനങ്ങൾക്കിടയിൽ സമാധാനവും സഹവർത്തിത്വവുമാണ് യുഎഇ വിഭാവനം ചെയ്യുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അബുദാബിയിൽ ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടന്ന സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രെറ്റേണിറ്റി പുരസ്കാര ചടങ്ങിൽ വെർച്വലായി പങ്കെടുക്കുകയായിരുന്നു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും മൊറോക്കൻ-ഫ്രഞ്ച് ആക്ടിവിസ്റ്റ് ലത്തീഫ ഇബ്ൻ സിയാറ്റനും സമ്മാനിച്ചു.
മനുഷ്യ പുരോഗതി, സമാധാനം, സഹവർത്തിത്വം എന്നീ മേഖലകളിലെ സംഭാവന മാനിച്ചാണ് പുരസ്കാരം. 10 ലക്ഷം ദിർഹമാണ് (2 കോടിയോളം രൂപ) സമ്മാനത്തുക. മാർപാപ്പയും ഡോ. അഹ്മദ് അൽ തയേബും ജേതാക്കളെ അഭിനന്ദിച്ചു.