സംരംഭകനും നടനുമായ നികേഷ് റാമിന് ഗോൾഡൻ വീസ

Mail This Article
ദുബായ്∙ യുവനടനും സംരംഭകനും നോർത്ത് മലബാർ ചേംബർ ഓവർസീസ് കൺവീനറുമായ നികേഷ് റാമിന് ഗോൾഡൻ വീസ ലഭിച്ചു. ഫസിലിറ്റി മാനേജ്മെന്റ് രംഗത്തുള്ള ഫ്ലക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയായ നികേഷ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്. 2006ൽ ദുബായിൽ ഫെസിലിറ്റീസ് മാനേജ്മെന്റ് രംഗത്തെത്തി. ചലച്ചിത്ര നിർമാണ രംഗത്തുമുണ്ട്. തമിഴിൽ ഭരതൻ സംവിധാനം ചെയ്ത അതിഥിയാണ് ആദ്യ ചിത്രം. സുവീരൻ സംവിധാനം ചെയ്ത മഴയത്ത് സിനിമയിലും നായകനായി. അപർണ ഗോപിനാഥായിരുന്നു നായിക. റിലീസാകാനിരിക്കുന്ന മിച്ചൽപ്പെട്ടി രാജ എന്ന തമിഴ് ചിത്രത്തിലും നായകനാണ്. ഭാര്യ: സിതാര. മക്കൾ: അശ്വിക, രോഹിതാഷ്വ, നൈദ്രുവ
Enlish Summary : UAE issues golden visa to indian business man and actor Nikesh Ram