സൗദിയിൽ ഇലക്ട്രിക് ടവറിൽ കാറിടിച്ച് മൂന്നു കോളജ് വിദ്യാർഥികൾ മരിച്ചു

Mail This Article
×
അല്‍ ജൗഫ്∙ സൗദിയിൽ ഇലക്ട്രിക് ടവറിൽ കാറിടിച്ച് മൂന്നു കോളജ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം.അല്‍ ജൗഫിലാണ് സംഭവം. അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന 11 കെവി ഇലക്ട്രിക് ടവറില്‍ ഇടിച്ചു കയറുകയും തീപിടിക്കുകയുമായിരുന്നു. രണ്ടു വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്തും മൂന്നമത്തെയാള്‍ ആശുപത്രിയിലുമായാണ് മരിച്ചത്.
അല്‍ ജൗഫ് ടെക്‌നിക്കല്‍ കോളജിലെ വിദ്യാർഥികളാണ് ഇവർ. സംഭവ സ്ഥലത്തു തന്നെ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇടിയുടെ ആഘാത്തില്‍ ടവര്‍ മറിയുകയും ചെയ്തു.
English Summary: Students died in car accident.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.