ഉംറ തീർഥാടകരല്ലാത്തവരെ ബസുകളിൽ ഹറമിലേക്ക് കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം

Mail This Article
മക്ക ∙ റമസാനിലെ അവസാന ദിവസങ്ങളിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ജനറൽ സിൻഡിക്കേറ്റ് ഓഫ് കാർസ് പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. ഉംറ തീർഥാടകരല്ലാത്തവരെ ബസുകളിൽ ഹറമിലേക്ക് കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
ബസ്, റെയിൽവെ സ്റ്റേഷനുകളിൽ നിന്നും മക്കയ്കത്തും പുറത്തുമുള്ള പാർക്കിങ്ങുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഉംറ തീർഥാടകരല്ലാത്തവരെ ഹറമിലേക്ക് ബസുകളിൽ കൊണ്ടുപോകുന്നത് അവസാനിപ്പിക്കാൻ സുരക്ഷാ വകുപ്പുകൾ നിർദേശം.
വൈകിട്ട് അഞ്ചര മുതൽ പുലർച്ചെ തഹജ്ജുദ് നമസ്‌കാരം പൂർത്തിയായി കടുത്ത തിരക്ക് അവസാനിക്കുന്നതു വരെയുള്ള സമയത്ത് തീർഥാടകരല്ലാത്തവരെ ഹറമിലേക്ക് ബസുകളിൽ കൊണ്ടുപോകുന്നത് കർശനമായി വിലക്കി.
റമസാൻ അവസാന പത്തിൽ തീർഥാടകരുടെയും വിശ്വാസികളുടെയും കടുത്ത തിരക്കാണ് ഹറമിൽ അനുഭവപ്പെടുന്നത്. തീർഥാടകരുടെ സുരക്ഷയ്ക്കായി സർക്കാർ, സുരക്ഷാ, സേവന വകുപ്പുകൾ പരസ്പര സഹകരണത്തോടെ കൂട്ടായി പ്രയത്നിക്കുകയും തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുകയും വേണം. ഇതിനാണ് നിയന്ത്രണം കൊണ്ടുവന്നത്.